scorecardresearch

കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് ഇന്ന് മുതൽ അടച്ചു; യാത്രക്കാർ ഈ വഴി പോകണം

തേവര-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ എന്നീ പാലങ്ങളിലൂടെ ടൂവീലർ ഉൾപ്പെടെ യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല

തേവര-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ എന്നീ പാലങ്ങളിലൂടെ ടൂവീലർ ഉൾപ്പെടെ യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kundanoor

കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് അടച്ചതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്ക്

കൊച്ചി:കുണ്ടന്നൂർ ജംങ്ഷൻ മുതൽ വില്ലിങ്ടൺ ഐലൻഡിലെ സിഐഎഫ് ടി ജംങ്ഷൻ വരെയുള്ള ദേശീയപാത 966B യുടെ ഭാഗം അറ്റകുറ്റപണികൾക്കായി ഒരുമാസത്തേക്ക് അടച്ചു. ഒക്ടോബർ 15 മുതൽ നവംബർ  15 വരെയാണ് റോഡ് അടച്ചിടുന്നത്.

Advertisment

കുണ്ടന്നൂർ പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ, ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികൾ പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ പണി നടക്കുന്നതിന്റെ ഭാഗമായിട്ടാണ് പാലം അടച്ചിടുക. 

കുണ്ടന്നുൂർ-തേവര പാലം അറ്റകുറ്റപ്പണികൾക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ടു ദിവസത്തെ അറ്റകുറ്റപ്പിണികൾ പൂർത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു. എന്നാൽ വീണ്ടും കുഴികൾ രൂപപ്പെട്ടതിനലാണ് പാലം ഉൾപ്പെടുന്ന റോഡിലെ ടാർ മുഴുവൻ പൊളിച്ച് നവീകരിക്കുന്നത്. 

നിയന്ത്രണങ്ങൾ ഇങ്ങനെ

ഈ മാസം 15 മുതൽ ഒരുമാസത്തേക്ക് തേവര-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ എന്നീ പാലങ്ങളിലേയ്ക്ക് ടൂവീലർ ഉൾപ്പെടെ യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല.

Advertisment

ഹെവി വാഹനങ്ങൾക്ക് രാത്രി  ഒൻപത്‌ മണി മുതൽ പുലർച്ചെ ആറ് മണി വരെ മാത്രമായിരിക്കും നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക.

പശ്ചിമ കൊച്ചിയിൽ നിന്നും വരുന്നവർ

പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ളവ വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡിൽ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡുവഴി വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിലേയ്ക്ക് പോകേണ്ടതാണ്.

ഹെവി വാഹനങ്ങൾ ഈ റൂട്ടിലൂടെ  രാത്രി ഒൻപത് മണി മുതൽ പുലർച്ചെ ആറ് മണി വരെ മാത്രം  കുണ്ടന്നൂർ ഭാഗത്തേക്ക് പോകാം

ഇടക്കൊച്ചി ഭാഗത്തേക്ക്

ഇടക്കൊച്ചി ഭാഗത്തുനിന്നും കണ്ണങ്ങാട്ട് പാലം വഴി കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി NH 966B യിൽ പ്രവേശിച്ച് ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷൻ – വാത്തുരുത്തി ലെവൽ ക്രോസ്സ് - വിക്രാന്ത് ബ്രിഡ്ജ് (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡിൽ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡുവഴി വൈറ്റില, കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.  

തൃപ്പൂണിത്തുറ ഭാഗത്തേക്ക്

തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും വില്ലിംഗ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ് - എം.ജി റോഡ് വഴി പ്രവേശിക്കാവുന്നതാണ്.

തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും വില്ലിംഗ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി ഒൻപത്
മണി മുതൽ പുലർച്ചെ ആറ് മണി വരെ മാത്രം വൈറ്റില ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ് - എം.ജി റോഡ് വഴി വില്ലിംഗ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക്  പോകേണ്ടതാണ്.  

മാടവന ഭാഗം

കുമ്പളം, മാടവന, പനങ്ങാട് ഭാഗത്തു നിന്നും കുണ്ടന്നൂർ വഴി വില്ലിംഗ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക്  പോകേണ്ട വാഹനങ്ങൾ അരൂർ – ഇടക്കൊച്ചി പാലം വഴിയോ വൈറ്റില ജംഗ്ഷൻ വഴിയോ പോകേണ്ടതാണ്.

കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി നഗരത്തിൽ  ദർബാർ ഹാൾ റോഡിൽ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 11 മുതൽ 25 വരെ ജോസ് ജംങ്ഷൻ മുതൽ രാമവർമ്മ ക്ലബ് റോഡ് ജംങ്ഷൻ വരെ റോഡ് അടക്കുന്നതായിരിക്കും. തേവര ഭാഗത്ത് നിന്ന് എംജി റോഡ് വഴി വരുന്ന  വാഹനങ്ങൾ രവിപുരത്ത് നിന്ന് ആർ.മാധവൻ നായർ റോഡ് വഴിയോ എസ്ആർവി സ്കൂൾ ജംങ്ഷനിൽ നിന്ന് ക്ലബ്  റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്.  ബിടിഎച്ച് ഭാഗത്തുനിന്നും   ഡിഎച്ച് റോഡിലൂടെ വരുന്ന വാഹനങ്ങൾ വാര്യം റോഡ് വഴിയോ രാമവർമ്മ ക്ലബ് റോഡ് വഴിയോ എംജി റോഡിലേക്ക് പ്രവേശിക്കണം. 

Read More

Traffic

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: