/indian-express-malayalam/media/media_files/TyH4vZjuViVoZLkPUHbM.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസിനു മുമ്പാകെയാണ് നടൻ ഹാജരായത്. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം നടനെ വിട്ടയച്ചു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചിരുന്നു.
ഇതേ തുടർന്ന്, തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി സിദ്ദിഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച വീണ്ടും ഹാജരാകണമെന്നായിരുന്നു നിർദേശം.
അതേസമയം, ലൈംഗികാതിക്രമ കേസ് ഈ മാസം 22 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇടക്കാല ജാമ്യം ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്ന്, ഹാജരാകാൻ തയ്യാറാണെന്ന് ഇ-മെയിൽ മുഖേന സിദ്ദിഖ് സന്നദ്ധത അറിയിക്കുകയായിരുന്നു. സുപ്രീംകോടതി വീണ്ടും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കത്തു നൽകിയ വിവരം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
Read More
- റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
- ജാഗ്രത വേണം;വരുന്നു ശക്തമായ മഴ
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് ഒരുമാസത്തേക്ക് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാരിന് താൽപര്യമില്ല, നിയമസഭ കൗരവ സഭയായി മാറുന്നു: വി.ഡി.സതീശൻ
- യുഡിഎഫിന് വേണ്ടത് പാലക്കാടിന്റെ പൾസ് അറിയുന്ന സ്ഥാനാർത്ഥി: വി.എസ്.വിജയരാഘവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.