/indian-express-malayalam/media/media_files/DxDqmHQ8zIbz5dXFMSDy.jpg)
ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ വരേണ്ടതില്ല എന്ന നിലപാട് ഗവർണർ മയപ്പെടുത്തി.
ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാരിന്റെ അനുമതിയോടെ വന്നാൽമതിയെന്ന് ഗവർണർ അറിയിച്ചു.ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച നിലപാട്. എന്നാൽ ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ഗവർണർ പറഞ്ഞു.
ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ പറഞ്ഞതായി വാർത്തകൾ വന്നത്. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
Read More
- തീരദേശ ജല ഗുണനിലവാര സൂചിക; കേരളം ഒന്നാമത്
- സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളിൽ മുന്നറിയിപ്പ്
- അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിച്ച ഫോണുകൾ ചോർ ബസാറിൽ; പൊലീസ് ഡൽഹിയിലേക്ക്
- നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു, യുവദമ്പതികളുടെ അദ്ഭുതകരമായി രക്ഷപ്പെടൽ; വീഡിയോ
- സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.