/indian-express-malayalam/media/media_files/uploads/2019/05/thrissur-pooram.jpg)
പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
കൊച്ചി: പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്. സിപിഐ നേതാവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വിഎസ് സുനിൽ കുമാർ വിവരാകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കാണ് റിപ്പോർട്ട് നൽകാനില്ലെന്ന് പോലീസ് മറുപടി നൽകിയത്. രഹസ്യ സ്വഭാവമുള്ള രേഖയെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാകാശ അപേക്ഷ നിരസിച്ചത്. വിഷയത്തിൽ തുടരന്വേഷണം നടത്തുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.
തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവിടില്ലെന്ന് പോലീസ് അറിയിച്ചത്. രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പൊതു വിവരാവകാശ ഓഫിസർ നൽകിയിരിക്കുന്ന വിശദീകരണം.
പൂരം അലങ്കോലപ്പട്ടതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. "അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾ അറിയേണ്ട കാര്യങ്ങളുണ്ട്. അത് ജനങ്ങൾ അറിയുക തന്നെ വേണം. അപ്പീൽ നൽകാമെന്ന് മറുപടിയിൽ പറയുന്നുണ്ട്. അപ്പീൽ നൽകണമോയെന്നത് പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും"-സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നായിരുന്നു എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. ഏകോപനത്തിൽ സിറ്റി പോലീസ് കമ്മിഷണർക്ക് പാളിച്ച പറ്റി. പൂരം പൂർത്തിയാക്കാൻ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും അജിത്ത് കുമാറിന്റെ റിപ്പോർട്ട് പറയുന്നു.
Read More
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
- ട്രെയിനിൽ നിന്നും വീണതോ തള്ളിയിട്ടതോ? കോഴിക്കോട് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
- വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്കു കാൽ വയ്ക്കാൻ കുരുന്നുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.