/indian-express-malayalam/media/media_files/TXiY15VOkGCxuDOqh1kF.jpg)
ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. തനിക്ക് വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരമാർശം വിവാദമായതിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
'സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്'- മുഖ്യമന്ത്രി വ്യക്തമാക്കി.തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ കടുത്ത പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്തു.
അഭിമുഖ വിവാദത്തിൽ രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കുമെന്നു കഴിഞ്ഞദിവസം ഗവർണർ പറഞ്ഞിരുന്നു. രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.
ഔദ്യോഗിക കാര്യത്തിനു രാജ്ഭവനിലേക്ക് വരാൻ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണം, വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.
Read More
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
- ട്രെയിനിൽ നിന്നും വീണതോ തള്ളിയിട്ടതോ? കോഴിക്കോട് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
- വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്കു കാൽ വയ്ക്കാൻ കുരുന്നുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.