/indian-express-malayalam/media/media_files/HKeDxlMR416uW57SDLWr.jpg)
ചികിത്സയിൽ കഴിയുന്ന രാജു
പത്തനംതിട്ട: ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവർന്നു.കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദമ്പതികൾ ബർത്തിന് അരികിൽ വെച്ചിരുന്ന ഫ്ലാസ്‌കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികൾ പറയുന്നത്. കായംകുളത്ത് നിന്നാണ് ദമ്പതികൾ ട്രെയിനിൽ കയറിയത്.
ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കാട്പാടി റെയിൽവെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.
Read More
- സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.