scorecardresearch

കല്‍പ്പാത്തി രഥോത്സവം; തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ്, ഇലക്ഷൻ കമ്മീഷനെ സമീപിക്കും

നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് കോൺഗ്രസിന്റെ ആവശ്യം

നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് കോൺഗ്രസിന്റെ ആവശ്യം

author-image
WebDesk
New Update
Congress, Election, UDF

ഫയൽ ഫൊട്ടോ

പാലക്കാട്: വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ തീയതികളാണ് ദേശിയ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13നാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്. പ്രഖ്യാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

Advertisment

പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

വയനാട് ലോക്സഭ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതികളാണ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്നു മണ്ഡലങ്ങളിലും നവംബർ 13നാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 20ന് തിരഞ്ഞെടുപ്പും, 23ന് വോട്ടെണ്ണലും നടക്കും. ജാർഖണ്ഡിൽ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടം നവംബർ 13നും, രണ്ടാം ഘട്ടം നവംബർ 20നും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.

Advertisment

ത്രികോണ മത്സരം കൊണ്ട് ശ്രദ്ധേയമാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് ഇവിടെ മൂൻതൂക്കം.

Read More

Congress By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: