scorecardresearch

ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

ഉയർന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഉയർന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

author-image
WebDesk
New Update
Naveen Babu

നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾ ഒഴിവാക്കേണ്ടവയായിരുന്നെന്നും ഉയർന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertisment

ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്ന് പ്രതികരിച്ച സിപിഎം,  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു.  തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്ഥലം മാറ്റം വാങ്ങി ഇന്ന് സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് പോകാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

kannur

Advertisment

തിങ്കളാഴ്ച കളക്ടറേറ്റിൽ  എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Read More

Cpm Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: