/indian-express-malayalam/media/media_files/2024/10/17/pZQhPiw2ahz90SHtlaA7.jpg)
നവീൻ ബാബുവിന്റെ സംസ്‌കാരം നടത്തി
പത്തനംതിട്ട: നവീൻ ബാബുവിന് നെഞ്ചുലഞ്ഞ് യാത്രയയപ്പ് നൽകി നാട്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം സ്വന്തം നാടായ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
നവീൻ ബാബുവിന്റെ മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. ഭാര്യ മഞ്ജുവും മക്കളും സഹോദരൻ അരുൺ ബാബു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുത്തത്.
മന്ത്രി കെ രാജൻ, കോന്നി എംഎൽഎ ജെനീഷ് കുമാർ തുടങ്ങിയവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവരാണ് നവീന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മലയാലപ്പുഴയിലേ വീട്ടിലേക്ക് എത്തിചേർന്നത്. രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിൽകൊണ്ടുവന്നത്.
ബുധനാഴ്ച പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം, നവീൻ എഡിഎമ്മായി ചുമതല ഏൽക്കാനിരുന്ന കളക്ടറേറ്റിലാണ് ആദ്യം പൊതുദർശനത്തിന് വെച്ചത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്.പിബി നൂഹ്, ദിവ്യ എസ് അയ്യർ ഉൾപ്പെടെയുള്ളവർ നവീന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. രാവിലെ മുതൽ നീണ്ട തിരക്കാണ് പത്തനംതിട്ട കളക്ടറേറ്റിൽ അനുഭപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഡിഎം നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പത്തനംതിട്ടയിൽ എഡിഎം ആയി ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു നവീൻ. അവിടേക്കാണ് ചേതനയറ്റ ശരീരമായി അദ്ദേഹം മടങ്ങിയെത്തിയത്.
വിരമിക്കാൻ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്.
Read More
- പ്രിയപ്പെട്ട നവീൻ ബാബു...'ആയിരങ്ങൾ നിങ്ങളെ കൃതജ്ഞതയോടെ ഓർക്കും'
- കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കേസ്
- നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പി.പി.ദിവ്യയുടെ മൊഴിയെടുക്കും
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.