scorecardresearch

'പകയുടെ രാഷ്ട്രീയ വേണ്ട'; നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

രാഷ്ട്രീയ പ്രവർത്തകൻ മനുഷ്യസ്‌നേഹിയാകണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ അവസാനിപ്പിക്കുന്നത്

രാഷ്ട്രീയ പ്രവർത്തകൻ മനുഷ്യസ്‌നേഹിയാകണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ അവസാനിപ്പിക്കുന്നത്

author-image
WebDesk
New Update
Naveen Babu

നവീൻ ബാബുവിനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവമാണ് എഡിഎം നവീൻ ബാബുവിന്റെ അപ്രതീക്ഷിത മരണം. നിരവധി പേരാണ് അദ്ദേഹത്തിന്റെ മരണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

Advertisment

സർവ്വീസ് എന്ന് സുദീർഘമായ യാത്രയിൽ സമ്പാദിച്ച സൽപ്പേര് മുഴുവൻ തച്ചുടച്ച് കളഞ്ഞ ധാർഷ്ട്യത്തോട് മരണം കൊണ്ട് മറുപടി പറഞ്ഞ് നവീൻ ബാബു നാടിന് മുഴുവൻ വേദനയാണെന്ന് പറഞ്ഞാണ് ഫെയ്‌സ് ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പകയുടെയും പകപോക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടതെന്നും കുറിപ്പിൽ പറയുന്നു.രാഷ്ട്രീയ പ്രവർത്തകൻ മനുഷ്യസ്‌നേഹിയാകണമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ  അവസാനിപ്പിക്കുന്നത്. 

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: 'കത്തുന്ന ചിതയ്ക്കരികിൽ കണ്ണീരു വറ്റാതെ നിൽക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെും കാഴ്ച മനസിൽ നിന്നു മറയുന്നില്ല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ അത്രയും കാലത്തെ സൽപേരു മുഴുവൻ തച്ചുടച്ചു കളഞ്ഞ ഒരു ധാർഷ്ട്യത്തോട് നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ ഒരു മനുഷ്യൻ ഒരു നാടിന്റെ വേദനയാണിന്ന്. അതുകൊണ്ടു തന്നെയാണ് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഐക്യദാർഢ്യത്തിന്റെ ഒരു മനുഷ്യനിര തന്നെ എത്തിച്ചേർന്നത്, ആ വീടിന്റെ വേദനയോട് ഐക്യപ്പെട്ടത്, അവരുടെ കണ്ണീർ തങ്ങളുടെയും കണ്ണീരാക്കിയത്. 

ആദർശത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ കൊടുത്ത ഒരച്ഛന്റെ മക്കളാണവർ. അവരുടെ കണ്ണുനീർ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. നവീൻ ബാബുവിനു മരണത്തിന്റെ വഴി കാട്ടിക്കൊടുത്ത ധാർഷ്ട്യത്തിന്റെ അടിവേരിൽ ആസിഡ് പോലെ വീണു പുകയുന്നുണ്ട്. 

Advertisment

ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു. പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. കനൽപഴുപ്പിച്ച വാക്കുകൾ നെഞ്ചിലേക്കു കുത്തിയിറക്കി ഒരു മുഴം കയറിലേക്ക് മനുഷ്യനെ നടത്തുന്ന രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. ഒരു രാഷ്ട്രീയപ്രവർത്തകൻ അടിസ്ഥാനപരമായി മനുഷ്യസ്നേഹിയാകണം.

മാനവികതയുടെ പക്ഷത്തു നിന്നാണ് അയാളുടെ ആശയങ്ങൾക്കു വേണ്ടി പൊരുതേണ്ടത്. മാനവികത നഷ്ടപ്പെട്ട ആശയങ്ങൾ ഒറ്റ നീരുറവ പോലുമില്ലാത്ത മരുഭൂമികളാണ്. ഇങ്ങനെയല്ല ഒരാളിന്റെ വാക്കുകൾ അപരന് സംഗീതമാകേണ്ടത്. അച്ഛൻ ജീവിച്ചു മരിച്ച അതേ ആദർശം കൈവിടാതെ ജീവിക്കാൻ ആ കുഞ്ഞുങ്ങൾക്കാകട്ടെ എന്ന പ്രാർഥന മാത്രം. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാനാകട്ടെ എന്ന പ്രതീക്ഷ മാത്രം'. 

Read More

Death Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: