/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
ഹൈക്കോടതി നിർദേശപ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്
കൊച്ചി: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ കുറ്റം ചുമത്തി വകുപ്പ് ചുമത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത് .
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തന്റെ പേരിൽ വിദ്വേഷ പ്രചരണം നടത്തിയെന്ന എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമി ഹജിയിലാണ് പൊലീസിന്റെ നടപടി.വ്യാജ പരാതിയിൽ തന്നെ പ്രതിയാക്കിയെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി കേസെടുക്കണമെന്നുമാണ് മുഹമ്മദ് കാസിമിന്റെ ആവശ്യം .ഹർജിക്കാരന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്‌കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തലേദിവസമാണ് കാഫിർ പ്രയോഗം സൈബർ ഇടത്തിൽ കൊഴുക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു നവമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചത്. വാട്സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടാണ് തിരഞ്ഞെടുപ്പ് തലേദിവസം വടകര മണ്ഡലവും പിന്നിട്ട് സംസ്ഥാന വ്യാപകമായി ഓടിക്കളിച്ചത്. യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്.
എന്നാൽ, ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്‌ക്രീൻ ഷോട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസിൽ പരാതി നൽകി. എന്നാൽ കാസിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read More
- 'കാഫിർ'വിവാദം; അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം
- എറണാകുളം - ഷൊർണൂർ റെയിൽവേ പാതയിൽ 'കവച്' സുരക്ഷ നടപ്പാക്കും
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്, കൊച്ചുവേളി സൗത്ത്
- ഓണം ആഘോഷമാക്കാം, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം
- വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനുപിന്നിൽ വലിയ ഗൂഢാലോചന: സുജിത് ദാസ്
- എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, ഗുരുതര ആരോപണവുമായി വീട്ടമ്മ
- അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.