/indian-express-malayalam/media/media_files/KcfsNeLUIfwCWXv9CkZP.jpg)
പ്രതീകാത്മക ചിത്രം
മലപ്പുറം: മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. പരാതിയുമായി എത്തിയ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ ആരോപണം.
പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദും എസ്‌പിയായിരുന്ന സുജിത് ദാസും ബലാത്സംഗം ചെയ്തു. സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തി. പി.വി.അൻവറിന്റെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ പി.വി.അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
അതേസമയം, വീട്ടമ്മയുടെ ആരോപണങ്ങൾ പൊലീസ് തള്ളി. 2022 ൽ വീട്ടമ്മ എസ്എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്‌പിയെ സമീപിച്ചു. പരാതി ഡിവൈഎസ്‌പി ബെന്നിക്ക് അന്വേഷിക്കാൻ കൈമാറി. വിശദമായ അന്വേഷണത്തിൽ ആരോപണം തെറ്റെന്ന് താനൂർ ഡിവൈഎസ്‌പി റിപ്പോർട്ട് നൽകി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്ക് ഉദ്യോഗസ്ഥർ പരാതി നൽകുമെന്നും പൊലീസ് അറിയിച്ചു.
Read More
- അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം
- പീഡന പരാതി വ്യാജം; നിവിൻ അന്നേ ദിവസം തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് വിനീത് ശ്രീനിവാസൻ
- ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
- സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ, ഓണച്ചന്ത ഇന്നു മുതൽ
- എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ നീക്കം, എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.