scorecardresearch

അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ വെള്ളിയാഴ്ച ഗതാ​ഗത നിയന്ത്രണം

അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, പൂർണ്ണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങ് പൂർണമായും നിരോധിച്ചിട്ടുണ്ട്

അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, പൂർണ്ണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങ് പൂർണമായും നിരോധിച്ചിട്ടുണ്ട്

author-image
WebDesk
New Update
Onam, ഓണം, അത്തച്ചമയം, Athachamayam, Athachamaya Ghoshayathra, അത്തച്ചമയ ഘോഷയാത്ത, Thruppunithura, തൃപ്പൂണിത്തുറ അത്തച്ചമയം, iemalayalam, ഐഇ മലയാളം

ഫയൽ ചിത്രം

കൊച്ചി: ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് 06.09.2024 തീയ്യതി (വെള്ളിയാഴ്ച) രാവിലെ 07 മണി മുതൽ വൈകിട്ട് 04 മണി വരെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും പ്രധാന വഴികളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തച്ചമയ ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, പൂർണ്ണതൃയീശ ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങ് പൂർണമായും നിരോധിച്ചിട്ടുണ്ട്.

Advertisment

വാഹനങ്ങൾ തിരിച്ചുവിടുന്നത്

  • കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും, വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
  • കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിൽ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
  • കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്ജം ഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി –ചോറ്റാനിക്കര വഴി പോകേണ്ടതാണ്.
  • എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.
  • വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിൽ എത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.
  • വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ പുതിയ റോഡ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംഗ്ഷനിൽ എത്തി സീപോർട്ട് - എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
  • മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനിൽ എത്തി എസ്.എൻ ജംഗ്ഷൻ - പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.
  • പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവ്വീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻ കുളങ്ങര - ഹോസ്പിറ്റൽ ജംഗ്ഷൻ- മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്. 

വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

  • ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ഗ്രൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 
  • പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

  • നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിൻെറ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസിലുള്ള എസ്.എൻ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
  • കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് എന്നീ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ – ചിത്രപ്പുഴ റോഡിൻെറ ഇടത് വശത്ത് ട്രാഫിക് തടസ്സം ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
Advertisment

വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

  • ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് - തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്– സ്റ്റാച്യു – കിഴക്കേക്കോട്ട - എസ്എൻ ജംഗ്ഷൻ- അലയൻസ് – വടക്കേക്കോട്ട - പൂർണ്ണതൃയീശ ടെമ്പിൾ എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല.
  • കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് - പേട്ട വരെയുള്ള റോഡിൻെറ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.

പൊതുവായ കാര്യങ്ങൾ

  • ആലുവ,എറണാകുളം,വൈറ്റില ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. - കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

Read More

Ernakulam Traffic Onam Traffic Jam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: