/indian-express-malayalam/media/media_files/zeaazVvWoBsIeMfO9GlQ.jpg)
ചിത്രം: എക്സ്
നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസ് വ്യാജമാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നെന്നു പറയുന്ന ദിവസം നിവിൻ പോളി തനിക്കൊപ്പം 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ മാളിൽ നടന്ന ഷൂട്ടിങ്ങിന്റെ വിവരങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും വിനീത് പറഞ്ഞു.
"ഡിസംബർ 14ന് രാവിലെ മുതൽ നിവിൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്ങ്. നിവിൻ എട്ടു മണിയോടെ സെറ്റിൽ വന്നു. എട്ട് അരയോടെ ഷൂട്ടിങ്ങ് ആരംഭിച്ചു. തിയേറ്ററിന്റെ അകത്തുള്ള ഭാഗങ്ങളാണ് ആദ്യം ഷൂട്ടു ചെയ്തത്. ക്രൗഡ് ആയി അഭിനയിക്കുന്ന ആളുകളും സെറ്റിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതു തെളിയിക്കാനും ബുദ്ധിമുട്ടില്ല.
ഉച്ചയ്ക്കുശേഷം ഷൂട്ടിങ്ങ് ക്രൗണ്‍ പ്ലാസയിലേക്ക് മാറി. ഇവിടെ പുലര്‍ച്ചെ വരെ ഷൂട്ടിംങ്ങ് ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് നിവിന്റെ ഡേറ്റുകൾ സംസാരിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ഡേറ്റ് നന്നായി ഓർമ്മയുണ്ട്. ഡിസംബർ 1,2,3 തീയതികളിൽ നിവിൻ ഞങ്ങൾക്കൊപ്പം മൂന്നാറിൽ ആയിരുന്നു. അതുകഴിഞ്ഞ് 14ന് വീണ്ടും ജോയിൻ ചെയ്തു. 14 മുതൽ 15 പുലർച്ചെ വരെ നിവിൻ ഷൂട്ടിങ്ങിലായിരുന്നു. പിന്നീട് ഫാര്‍മ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനായി പോയി. ഷൂട്ടിങ്ങി കേരളത്തില്‍ ആയിരുന്നു," വിനീത് ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി. പീഡന പരാതി വ്യാജമെന്നാണ് നിവിൻ പറഞ്ഞിരിക്കുന്നത്. തന്‍റെ പരാതി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കണമെന്നും നിവിൻ ആവശ്യപ്പെട്ടു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിവിനെതിരെ കേസെടുത്തത്. നിവിൻ പോളിയും സിനിമാ നിർമ്മാതാവും ഉൾപ്പെടെ ആറു പേർക്കെതിരായാണ് കേസ്. ആറാം പ്രതിയാണ് നിവിൻ പോളി.
പരാതി പുറത്തുവന്ന് ഉടൻ തന്നെ നിവിൻ പോളി പ്രതികരിച്ചിരുന്നു. അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്നും, പെൺകുട്ടിയെ അറിയില്ലെന്നും, കണ്ടിട്ടില്ലെന്നും, നിവിൻ പോളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളതുകൊണ്ടാണ് മാധ്യമങ്ങളെ കണ്ടതെന്നും, സത്യം തെളിയിക്കാൻ വേണ്ടി എല്ലാ വഴികളും തേടുമെന്നും നിവിൻ പറഞ്ഞു.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
- സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ, ഓണച്ചന്ത ഇന്നു മുതൽ
- എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ നീക്കം, എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണി
- ലൈംഗികാതിക്രമ കേസ്: മുകേഷ്, ഇടവേള ബാബു മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്.ഐക്ക് രണ്ടു മാസം തടവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.