/indian-express-malayalam/media/media_files/ltI4CqmSoDJ6w2qDPibI.jpg)
ചിത്രം: ഫയൽ
കൊച്ചി: അഭിഭാഷകനോട് മോശമായി പെരുമാറിയ ആലത്തുർ സ്റ്റേഷനിലെ എസ്.ഐക്ക് ഹൈക്കോടതി രണ്ട് മാസം തടവു ശിക്ഷ വിധിച്ചു. എസ്.ഐ വി.ആർ റിനീഷിനെയാണ് കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ, വാഹനം വിട്ടുനൽകാനുള്ള ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോടാണ് എസ്.ഐ മോശമായി പെരുമാറിയത്.
ശിക്ഷ കോടതി മരവിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന വ്യവസ്ഥയിലാണ് ശിക്ഷ മരവിപ്പിച്ചത്. അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ട ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. എസ്.ഐയുടെ മാപ്പപേക്ഷ കോടതി സ്വീകരിച്ചിരുന്നു.
സംഭവത്തെത്തുടർന്ന് എസ്.ഐ റിനീഷിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന കോടതിയുത്തരവുമായി എത്തിയപ്പോഴായിരുന്നു അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയത്. ആരെയും 'എടാ പോടാ' എന്ന് വിളിക്കരുടെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് എസ്.ഐക്കെതിരേ കോടതിയലക്ഷ്യ കേസെടുത്തത്.
ഈ വർഷം ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐയും തമ്മിൽ വാക്കുതർക്കമുണ്ടായത്. ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അഭിഭാഷകന്റെ പേരിൽ രണ്ടു കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
Read More
- ഓണത്തിരക്ക്;എറണാകുളം-യെലഹങ്ക സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ
- ഓണം; ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
- ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെകെ ശൈലജ
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
- പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷം മുൻപേ പറഞ്ഞതാണ്, ഞാൻ അവരുടെ നോട്ടപ്പുള്ളി: വിനയൻ
- ആരും എന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ, പ്രതികരിക്കാതെ സുരേഷ് ഗോപി
- വിദേശ ഷോയിലും ലൈംഗിക ചൂഷണം, നിയമ നടപടിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.