scorecardresearch

Hema Committee Report: പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷം മുൻപേ പറഞ്ഞതാണ്, ഞാൻ അവരുടെ നോട്ടപ്പുള്ളി: വിനയൻ

Hema Committee Report Malayalam: സിനിമയിലെ മാഫിയ ഗ്രൂപ്പിന്റെ പീഡനം ഏറ്റവും ശക്തമായി ഏറ്റുവാങ്ങിയ വ്യക്തിയാണ് താനെന്ന് സംവിധായകൻ വിനയൻ

Hema Committee Report Malayalam: സിനിമയിലെ മാഫിയ ഗ്രൂപ്പിന്റെ പീഡനം ഏറ്റവും ശക്തമായി ഏറ്റുവാങ്ങിയ വ്യക്തിയാണ് താനെന്ന് സംവിധായകൻ വിനയൻ

author-image
WebDesk
New Update
Vinayan, Director

Justice Hema Committee Report Malayalam (ചിത്രം: സ്ക്രീൻഗ്രാബ്)

കൊച്ചി: മലയാളം സിനിമയുടെ ഇരുണ്ടവശം തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തി വന്നതിന് പിന്നാലെ, സിനിമയിലെ പവർ ഗ്രൂപ്പിനെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ വിനയൻ. മലയാള സിനിമയൽ പതിനഞ്ച് വർഷം മുൻപേ പവർ ഗ്രൂപ്പ് ഉണ്ടെന്നും, താൻ അവരുടെ നോട്ടപ്പുള്ളി ആയിരുന്നുവെന്നും വിനയൻ പറയുന്നു.

Advertisment

ഹേമ കമ്മറ്റി റിപ്പോർട്ട്, മലയാള സിനിമക്ക് കോട്ടമുണ്ടാക്കുമെന്നും, വരും തലമുറയിലുള്ളവർക്ക് സിനിമയിലേക്ക് വരാൻ ആശങ്കയുണ്ടാക്കുമെന്നും വിനയൻ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാർ പോലും ഇതിനെ നിസ്സാരവത്കരിച്ചാണ് സംസാരിക്കുന്നത്. അവർ ഇനിയും ഉറക്കം നടിക്കരുത്. ഹേമ കമ്മറ്റി നിർദേശിച്ച കാര്യങ്ങൾ ശക്തമായി നടപ്പാക്കണമെന്ന് വിനയൻ ആവശ്യപ്പെട്ടു.

"സിനിമയിലെ മാഫിയ ഗ്രൂപ്പിന്റെ പീഡനം ഏറ്റവും ശക്തമായി ഏറ്റുവാങ്ങിയ വ്യക്തിയാണ് ഞാൻ, അത് ലൈംഗികമായി അല്ലെന്ന് മാത്രം. ഞാൻ ഈ കാര്യങ്ങൾ വർഷങ്ങൾക്കു മുൻപ് പറഞ്ഞതാണ്. മാക്ട തകർത്തതിന് പിന്നിലും മലയാളത്തിലെ ഒരു നടനാണ്. 'അമ്മ' സംഘടന സിനിമ നിർത്തി വിദേശത്ത് പോകുന്നു എന്ന് പറഞ്ഞപ്പോൾ അതിനെതിരെ ശക്തമായി നിന്ന സംവിധായകനാണ് ഞാൻ. ഇവരുടെ സമരത്തെ നേരിട്ട്, 'സത്യം' എന്ന സിനിമ ഞാൻ ചെയ്തു. അന്നു മുതൽ ഞാൻ ഇവരുടെ നോട്ടപ്പുള്ളയായി," വിനയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം, സോഷ്യൽ മീഡിയയിലൂടെയും വിനയൻ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. "മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കു. 'നിങ്ങളുടെ മുഖം വികൃതമല്ലെ? സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്.

Advertisment

അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവകരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ..." വിനയൻ ഫേസ്ബുക്കിൻ കുറിച്ചു.

Read More

Hema Committee Report Malayalam Film Industry Vinayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: