scorecardresearch

പവർ ഗ്രൂപ്പിന്റെ 'മാഫിയ സംഘം;' നീരസം തോന്നിയാൽ ഉടൻ വിലക്ക്; നടപ്പാക്കുന്നത് പ്രൊഡക്ഷൻ കണ്ട്രോളർ

മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ 10-15 പേർ ചേർന്ന് പവർ ഗ്രൂപ്പുണ്ടാക്കി വ്യവസായത്തെ നിയന്ത്രിക്കുന്നു- ഹേമ കമ്മിറ്റി റിപ്പോർട്ട്

മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ 10-15 പേർ ചേർന്ന് പവർ ഗ്രൂപ്പുണ്ടാക്കി വ്യവസായത്തെ നിയന്ത്രിക്കുന്നു- ഹേമ കമ്മിറ്റി റിപ്പോർട്ട്

author-image
WebDesk
New Update
Hema Committee

ഫയൽ ഫൊട്ടോ

കൊച്ചി: മലയാളം സിനിമയിലെ പ്രമുഖ നടന്മാർക്കെതിരെ പോലും വിരൽ ചൂണ്ടുന്ന ഗൗരവ ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നു നേരിട്ട ക്രൂര ശാരീരിക-മാനസിക പീഡനങ്ങളാണ് ചലചിത്ര പ്രവർത്തകരായ സ്ത്രീകൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും സ്ത്രീകൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നത്, സ്ത്രീകളോടുള്ള മലയാളം സിനിമ മേഖലയുടെ മുഖം വ്യക്തമാക്കുന്നു.

Advertisment

ചലച്ചിത്ര പ്രവർത്തകരുടെ ആവശ്യങ്ങൾ ചർച്ചചെയ്യാനും നിറവേറ്റാനും സിനിമ സംഘടനകൾ സംസ്ഥാനത്തുണ്ടെങ്കിലും, പലപ്പോഴും നടന്മരെ വിലക്കുന്നതിനും തൊഴിൽ നിഷേധിക്കുന്നതിനുമാണ് ഇത്തരം സംഘടനകൾക്ക് താൽപര്യം. മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ 10-15 പേർ ചേർന്ന് ഒരു പവർ ഗ്രൂപ്പുണ്ടാക്കി വ്യവസായത്തെ നിയന്ത്രിക്കുന്നുവെന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ഒരു സുപ്രധാന വെളിപ്പെടുത്തൽ.

നടന്മാരും നിർമ്മാതാക്കളും വിതരണക്കാരും സംവിധായകരും ഉൾപ്പെട്ടതാണ് ഈ ഗ്രൂപ്പ്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട് സൂചിപ്പിച്ചു. പ്രശസ്തരായ അഭിനേതാക്കളെ ഉൾപ്പെടെ നിയമം ലംഘിച്ച് സിനിമയിൽ നിന്ന് വിലക്കിയതായി നിരവധിപേർ പാനലിന് മുമ്പാകെ മൊഴി നൽകി.

പവർ ഗ്രൂപ്പിലുള്ള വ്യക്തിയാണെന്ന് തിരിച്ചറിയാതെ ചെയ്ത നിസ്സാര കാര്യങ്ങളിൽ പോലും ഇവർ പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പവർ ഗ്രൂപ്പിന് പുറമേ, ചില അസോസിയേഷനുകളും യൂണിയനുകളും അഭിനേതാക്കളെ വിലക്കുന്നതായി കമ്മറ്റി കണ്ടെത്തി. എന്നാൽ വലിക്കുകൾ എപ്പോഴും അതീവ രഹസ്യമായിരിക്കും. നിരോധനം നടപ്പാക്കുന്നതിൽ പ്രൊഡക്ഷൻ കൺട്രോളർമാർ പ്രധാന പങ്ക് വഹിക്കുന്നു. മലയാളത്തിലെ പ്രശസ്തനായ ഒരു നടൻ, ഈ പവർ ഗ്രൂപ്പിനെ 'മാഫിയ സംഘം" എന്ന് വിശേഷിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

Read More

Advertisment
Hema Committee Report Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: