/indian-express-malayalam/media/media_files/TscAjsJyutDW2tonaNbe.jpg)
ചിത്രം: സ്ത്രീൻഗ്രാബ്
തിരുവനന്തപുരം: ഹേമ കമറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പുറത്തുവിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണ്. പുറത്തുവിടാത്തഭാഗങ്ങൾ ഇനിയും നിൽക്കുകയാണ്. സിനിമ മേഖലയിൽ ലൈംഗിക ചൂഷണവും ക്രിമിനൽ വല്കരണവും അരാജകത്വവും ഉണ്ടെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു.
സിനിമ മേഖലയിൽ ചൂഷണം വ്യാപകമാണെന്ന് റിപ്പോർട്ട് സൂചിപിക്കുന്നു. ഇതിനെക്കാൾ വിഷമിപ്പിക്കുന്ന കാര്യം, നാലര വർഷക്കാലം ഇതുപോലൊരു റിപ്പോർട്ട് പുറത്തിവിടാതെ സർക്കാർ എന്തിന് കൈയ്യിൽവച്ചു എന്നതാണ്. സ്ത്രീപക്ഷം പറയുന്ന സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്രവലിയ സ്ത്രീവിരുദ്ധത നടന്നിട്ടും, ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണെന്നും, എന്തിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ അടിയന്തര നടപടിയുണ്ടാകണം. ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍ വൽക്കരണത്തിനും ലഹരി ഉപയോഗത്തിനമെതിരെ അന്വേഷണം നടക്കണം. ഇത്രയേറെ തെളിവുകളോടെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത്, സർക്കാർ ചെയ്ത ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടും വരേണ്ടത് സർക്കാരിന്റെ ചുമതലയാണ്.
ഏതെങ്കിലും ഒരു സർക്കാർ ഓഫീസിലാണ് ഇത്തരം ഒരു അതിക്രമം നടക്കുന്നതെങ്കിൽ നടപടിയെടുക്കില്ലേ. പോക്സോ കേസ് ഉൾപ്പെടെ എടുക്കാനുള്ള കുറ്റങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഏതു തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് സുരക്ഷയോടുകൂടി ജോലി ചെയ്യാൻ അവസരമുണ്ടാകണം. കേരളത്തിന് തന്നെ അപമാനമായ സംഭവങ്ങളാണ് നടന്നിരിക്കുന്നത്, വി.ഡി സതീശൻ പറഞ്ഞു.
Read More
- നിർഭയമായി സർക്കാരിനെ സമീപിക്കാം; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി
- വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത്, നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി
- വയനാട് ദുരന്തം: ബാങ്കുകൾ മുഴുവൻ വായ്പകളും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി
- പാർട്ടിയിലെ തരംതാഴ്ത്തൽ നടപടി, പി.കെ.ശശി അപ്പീൽ നൽകിയേക്കും
- ജസ്നയുടെ തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.