/indian-express-malayalam/media/media_files/uploads/2018/09/pk-sasi-cats.jpg)
പി.കെ.ശശി
തിരുവനന്തപുരം: പാർട്ടിയിലെ തരംതാഴ്ത്തൽ നടപടിക്കെതിരെ മുതിർന്ന സിപിഎം നേതാവ് പി.കെ.ശശി അപ്പീൽ നൽകിയേക്കും. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ശശി രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. സ്ഥാനമൊഴിയാൻ പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവയ്ക്കാനാണ് നീക്കം
പി.കെ.ശശിക്കെതിരെ അന്വേഷണ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ കണ്ടെത്തിയിരുന്നു. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ, ശശിക്കെതിരെ പാർട്ടി കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. നിലവിൽ സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി.കെ.ശശി. ഈ പദവികൾ നഷ്ടമാകും. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും തീരുമാനമായിട്ടുണ്ട്.
നേരത്തെ വിഭാഗീയതയെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ തരം താഴ്ത്തിയിരുന്നു. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ആറു മാസം ശശിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Read More
- ജസ്നയുടെ തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമോ? നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും
- കാതലിന്റെ അവാർഡ് നേട്ടത്തിൽ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ
- മുല്ലപ്പെരിയാർ അണക്കെട്ട്; ആശങ്ക പങ്കുവെച്ച് സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us