scorecardresearch

മുല്ലപ്പെരിയാർ അണക്കെട്ട്; ആശങ്ക പങ്കുവെച്ച് സുരേഷ് ഗോപി

കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ചനടത്തി മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടിരുന്നു

കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ചനടത്തി മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
New Update
Suresh Gopi

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. 'കോടതിയെം അണക്കെട്ടിന്റെ അപകടാവസ്ഥ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും?ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല'-സുരേഷ് ഗോപി പറഞ്ഞു.

Advertisment

വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സാഹചര്യത്തിൽ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചർച്ചനടത്തി മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാർ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. മുല്ലപ്പെരിയാർ ഡാം കമ്മിഷൻചെയ്ത് 129 വർഷം തികയുന്ന ഒക്ടോബർ 10-ന് കേരളത്തിലെ 129 കേന്ദ്രങ്ങളിൽ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമരസമിതി പറഞ്ഞിരുന്നു.

അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 'ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ ലൈക്കും ഷെയറുമാണ് പലരുടെയും ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് ആരും വ്യാജപ്രചാരണം നടത്തരുത്'-മന്ത്രി പറഞ്ഞു.

Read More

Advertisment
Suresh Gopi Mullaperiyar Dam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: