scorecardresearch

കോച്ചിങ് സെന്റർ ദുരന്തം: പ്രതികളുടെ ജാമ്യാപേക്ഷ ശക്തമായി എതിർത്ത് സിബിഐ

അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. 25 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ തന്നെ പ്രതികൾക്ക് ശ്വാസംമുട്ടുകയോണോ എന്ന് സിബിഐ അഭിഭാഷകൻ ചോദിച്ചു

അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. 25 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ തന്നെ പ്രതികൾക്ക് ശ്വാസംമുട്ടുകയോണോ എന്ന് സിബിഐ അഭിഭാഷകൻ ചോദിച്ചു

author-image
WebDesk
New Update
UPSC coaching centre in Rajendra Nagar,

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: സെൻട്രൽ ഡൽഹിയിലെ യുപിഎസ്‌സി കോച്ചിങ് സെന്റെറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമകളുടെ ജാമ്യാപേക്ഷ ശക്തമായി എതിർത്ത് സിബിഐ കൗൺസിൽ. കെട്ടിടത്തിന്റെ സഹ ഉടമകൾ നൽകിയ ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി പരിഗണിക്കുകയായിരുന്നു.

Advertisment

അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചെന്നും, പ്രതികൾക്ക് 25 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയാണോ എന്നും കോടതിയിൽ സിബിഐ അഭിഭാഷകൻ ചോദിച്ചു. സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയാണ് നാലു സഹ ഉടമകളുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. 

അപകടം നടന്ന ബേസ്മെന്റ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ളതല്ലന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. സ്റ്റോറേജ് ആവശ്യങ്ങൾക്ക് മാത്രം ഉപേയോഗിക്കേണ്ടിയിരുന്ന സ്ഥലം ഉടമകളുടെ അറിവോടെയാണ് ലൈബ്രറിയായി ഉപയോഗിച്ചതെന്നും സിബിഐ അഭിഭാഷകൻ അനിൽ കുമാർ കോടതിയിൽ വാദിച്ചു. പ്രതികൾ അന്വേഷണത്തെ അട്ടിമറിക്കാൻ സ്വാധീനമുള്ളവരാണെന്നും സിബിഐ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23നാണ് ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി.

ജിന്ദ്രർ നഗറിൽ പ്രവർത്തിക്കുന്ന റാവു യുപിഎസസി പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്കാണ് വെള്ളം ഇരച്ചുകയറി അപകടം ഉണ്ടായത്. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു. മൂന്നു സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്.

Advertisment

അപകടത്തിൽ മരിച്ച മൂന്നു പേരിൽ ഒരാൾ എറണാകുളം സ്വദേശി നവീൻ ഡാർവിനാണ്. ജെൻയുവിലെ ഗവേഷണ വിദ്യാർഥിയായ ഡാർവിൻ കാലടി സ്വദേശിയാണ്. തെലുങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. 

Read More

Cbi Delhi Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: