scorecardresearch

നിർഭയമായി സർക്കാരിനെ സമീപിക്കാം; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി

മുൻ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസദ്ധീകരിക്കാതെ പോയതെന്നും, സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു

മുൻ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസദ്ധീകരിക്കാതെ പോയതെന്നും, സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Saji Cherian, Cabinet, ie malayalam

ഫയൽ ഫൊട്ടോ

തിരുവന്തപുരം. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ നിഗമനങ്ങളും നിർദേശങ്ങളും സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും, കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി സജി ചെറിയാൻ. രണ്ടു മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

മുൻപുള്ള വിവരാകാശ കമ്മീഷൻ, റിപ്പോർട്ട് പ്രസദ്ധീകരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുൻപത്തെ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസദ്ധീകരിക്കാതെ പോയത്. അത് സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനല്ല ശ്രമിക്കേണ്ടത്. കേരളത്തിലെ സിനിമാ രംഗത്തുള്ള ഒരു വനിതാ പ്രവർത്തകയ്ക്ക് ഏതു സമയത്തും സർക്കാരിനെ സമീപിക്കാം. ഒരു ഭീഷണിയും ഉണ്ടാകില്ല, കൃത്യമായ നടപടി ഉണ്ടായിരിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.

കോടതിയെ സമീപിച്ചാലും സിനിമ പ്രവർത്തകർക്ക് അത് ചെയ്യാനാകും. എന്നാൽ അതിന് അവർ ആരും ശ്രമിച്ചിട്ടില്ല. ഹേമ കമ്മറ്റി വന്നപ്പോൾ പത്തു നാൽപ്പതു പേർ മൊഴി നൽകിയെന്ന് പറയുന്നു. ആ മൊഴി കൊടുത്തവർ പിന്നീടതിൽ ഉറച്ചു നിൽക്കുകയോ, മൊഴി സർക്കാരിന് നൽകുകയോ ചെയ്തിട്ടില്ല. കമ്മറ്റിയിൽ മാത്രമേ ഇത് പരാമർശിച്ചിട്ടുള്ള. ഈ രേഖകൾ മാത്രം ഉപയോഗിച്ച് നടപടി സ്വീകരിക്കാൻ പറ്റുമോ എന്ന് മന്ത്രി പറഞ്ഞു.

മലയാളം സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.  വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നു. വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

Advertisment
Hema Committee Report Saji Cherian Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: