scorecardresearch

ഉപദ്രവിച്ച നടനൊപ്പം ആലിംഗനരംഗം അഭിനയിക്കേണ്ടി വന്നത് 17 തവണ; ഹേമ കമ്മിറ്റി റിപ്പോർട്ട്

'സ്ത്രീകൾ സിനിമയിലെത്തുന്നത് പണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് അവർ എന്തിനും വഴങ്ങുമെന്ന്' സിനിമയിൽ പൊതുവെ ധാരണയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി

'സ്ത്രീകൾ സിനിമയിലെത്തുന്നത് പണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് അവർ എന്തിനും വഴങ്ങുമെന്ന്' സിനിമയിൽ പൊതുവെ ധാരണയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Hema committee report

ഫയൽ ഫൊട്ടോ

കൊച്ചി: ലൈംഗിക പീഡനം, ശുചിമുറി, വസ്ത്രം മാറുന്നതിനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ലിംഗ വിവേചനം, പ്രതിഫലത്തിലെ വേർതിരിവ് തുടങ്ങി മലയാളം സിനിമയിലെ നടിമാർ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് കെ.ഹേമ, കെ.ബി വത്സലകുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Advertisment

ലൈംഗികമായി ചൂഷണം നേരിട്ട നടനൊപ്പം അടുത്ത ദിവസം ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടുപോലുമുണ്ടെന്ന്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി മൊഴി നൽകി. ലൈംഗിക അതിക്രമം നേരിട്ടതിന് അടുത്ത ദിവസം ഭാര്യയായി അയാളെ ആലിംഗനം ചെയ്ത് അഭിനയിക്കേണ്ടി വന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടായതിനാൽ രംഗം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനായി 17 ഷോട്ടുകളോളം എടുക്കേണ്ടി വന്നുവെന്നും, ഇതിന്റെ പേരിൽ സംവിധായകനിൽ നിന്ന് ശകാരം കേൾക്കേണ്ടി വന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

'സ്ത്രീകൾ സിനിമയിലെത്തുന്നത് പണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് അവർ എന്തിനും വഴങ്ങുമെന്ന്' സിനിമയിൽ പൊതുവെധാരണയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശം കൊണ്ടാണോ ഒരു സ്ത്രീ സിനിമയിലേക്ക് വരുന്നതെന്ന് സിനിമയിലെ പുരുഷന്മാർക്ക് ചിന്തിക്കാൻ പോലും കഴിവില്ലെയെന്ന് കമ്മീഷൻ വിമർശിച്ചു.

ചൂഷണങ്ങളെ എതിർക്കുന്നവരെ പ്രശ്നക്കാരി എന്ന് മുദ്രകുത്തി സിനിമയിൽ നിന്നുതന്നെ പുറത്താക്കുന്നതുകൊണ്ടാണ് പരാതികൾ വെളിച്ചം കാണാത്തതെന്ന് റിപ്പോർട്ട് കണ്ടെത്തി. വാക്കാലുള്ള മൊഴികൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഓഡിയോ, വീഡിയോ ക്ലിപ്പുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് റിപ്പോർട്ട്. സ്ത്രീകൾ പരാതിയുമായി എത്തിയാൽ സിനിമയിൽ നിന്ന് പുറത്താക്കുന്നത് കൂടാതെ, സൈബർ ആക്രമണങ്ങളും, അപവാദ പ്രചരണം നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

Read More

Advertisment
Hema Committee Report Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: