scorecardresearch

വിദേശ ഷോയിലും ലൈംഗിക ചൂഷണം, നിയമ നടപടിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ

സ്വകാര്യത കണക്കിലെടുത്ത് ആ പരാമർശം പുറത്ത് വിടാതിരുന്ന ഭാഗത്താണുളളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സ്വകാര്യത കണക്കിലെടുത്ത് ആ പരാമർശം പുറത്ത് വിടാതിരുന്ന ഭാഗത്താണുളളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

author-image
WebDesk
New Update
Hema committee report

വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായി

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. സ്വകാര്യത കണക്കിലെടുത്ത് ആ പരാമർശം പുറത്ത് വിടാതിരുന്ന ഭാഗത്താണുളളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടികൾ കമ്മിഷനു മുൻപാകെ മൊഴി നൽകിയതായി റിപ്പോർട്ടിലുണ്ട്. 

Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നിയമ നടപടി സ്വീകരിക്കാൻ തടസമുണ്ടെന്നായിരുന്നു മുൻ മന്ത്രി എ.കെ.ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി എടുക്കാനാകില്ല. വ്യക്തിപരമായ പരാതികൾ സർക്കാരിന് കിട്ടിയിട്ടില്ല. മൊഴികൾ മുഴുവൻ സർക്കാരിന് അറിയില്ല. മൊഴി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാലേ കേസെടുക്കാനാകൂ. ഒളിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ പറ്റില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗംതന്നെ ആവശ്യപ്പെട്ടു. റിപ്പോർട്ട് പൂഴ്ത്തി വച്ചിട്ടില്ല. പൂഴ്ത്തി വയ്ക്കാൻ തക്ക വിധത്തിൽ ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നും ബാലൻ വ്യക്തമാക്കി.

ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ല. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നിയമ നടപടി വേണമെന്നും ശശി തരൂർ വ്യക്തമാക്കി.  

Read More

Advertisment
Hema Committee Report Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: