/indian-express-malayalam/media/media_files/VqPNSxAaVSzZBXknxb0p.jpg)
പതിനാറ് കോച്ചുകളാണ് ട്രെയിനിലുള്ളത്
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ.
ബംഗളൂരു-കൊച്ചുവേളി ട്രെയിനിന്റെ നമ്പർ 06239 ആണ്. എസ്എംവിടി ബംഗളുരു - കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് - 20, 22, 25, 27, 29 സെപ്റ്റംബർ - 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.
കൊച്ചുവേളി-ബംഗളൂരു ട്രെയിനിന്റെ നമ്പർ 06240 ആണ്. കൊച്ചുവേളി - എസ്എംവിടി ബംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് - 21, 23, 26, 28, 30, സെപ്റ്റംബർ - 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലായിരുന്നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെകെ ശൈലജ
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
- പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷം മുൻപേ പറഞ്ഞതാണ്, ഞാൻ അവരുടെ നോട്ടപ്പുള്ളി: വിനയൻ
- ആരും എന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ, പ്രതികരിക്കാതെ സുരേഷ് ഗോപി
- വിദേശ ഷോയിലും ലൈംഗിക ചൂഷണം, നിയമ നടപടിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.