scorecardresearch

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെകെ ശൈലജ

സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു

സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു

author-image
WebDesk
New Update
kk shailaja, ie malayalam

കെകെ ഷൈലജ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെകെ ശൈലജ എംഎൽഎ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Advertisment

'സിനിമാ മേഖലയിൽ മാത്രമല്ല സമൂഹം തന്നെ പുരുഷ മേധാവിത്വമുള്ളതാണ്. തൊഴിലിടങ്ങളിൽ പലയിടത്തും ഇതു നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടാക്കുന്നതിനായി കംപ്ളയ്മെന്റ് സെല്ലുകൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ എല്ലാവരെയും അടച്ചാക്ഷേപിക്കാൻ കഴിയില്ല ഇതിനകത്ത് നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ടാകാം എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാൽ ഇതിനകത്ത് എല്ലാവരും ഇടപെടണം സിനിമാ മേഖലയിലുള്ളവരും സർക്കാരും പൊതു സമൂഹവും ഈ കാര്യത്തിൽ ഇടപെടണം'- കെകെ ശൈലജ പറഞ്ഞു

'സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. പരാതി ലഭിച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോർട്ട് പുറത്ത് വിടുന്നത് മനഃപൂർവ്വം വൈകിപ്പിച്ചിട്ടില്ല'.- കെകെ ശൈലജ പറഞ്ഞു.

Read More

Advertisment

Hema Committee Report Malayalam Film Industry K k Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: