scorecardresearch

എറണാകുളം - ഷൊർണൂർ റെയിൽവേ പാതയിൽ 'കവച്' സുരക്ഷ നടപ്പാക്കും

67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു

67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു

author-image
WebDesk
New Update
Railway ticket reservation update 2024

രാജ്യത്തെ 68000 കിലോ മീറ്റർ റെയിൽ ശൃംഖലയിൽ 1465 കിലോ മീറ്റർ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്

കൊച്ചി: എറണാകുളം - ഷൊർണൂർ ലൈനിൽ 'കവച്' സുരക്ഷാസംവിധാനം നടപ്പിലാക്കും. ഓട്ടോമാറ്റിക് സിഗന്‌ലിങ്ങിനൊപ്പമാണ് എറണാകുളം-ഷൊർണൂർ പാതയിൽ 'കവച്' സുരക്ഷയും ഒരുക്കുന്നത്. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങിനു പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കി മീ ദൂരമുള്ള എറണാകുളം - ഷൊർണൂർ ലൈൻ. രണ്ട് ട്രെയിനുകൾ ഒരേ പാതയിൽ നേർക്കുനേർ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്.

Advertisment

67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലഖ്നോവിൽ പ്രവർത്തിയ്ക്കുന്ന ആർഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് കവച്. ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിയ്ക്കപ്പെടുന്നത്.

രാജ്യത്തെ 68000 കിലോ മീറ്റർ റെയിൽ ശൃംഖലയിൽ 1465 കിലോ മീറ്റർ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്. 3000 കി മീ റെയിൽപാതയിൽ സ്ഥാപിയ്ക്കുവാനുള്ള നിർമ്മാണം നടന്നു വരുന്നു. അതിന് പുറമെ 7228 കി മീ പാതയിൽ കൂടി സ്ഥാപിയ്ക്കുവാനുള്ള അനുമതി ഈ വർഷം നൽകിയിട്ടുണ്ട്. അതിലാണ് എറണാകുളം ഷൊർണ്ണൂർ മേഖലയും ഉൾപ്പെട്ടിട്ടുള്ളത്.

Read More

Advertisment
Southern Railway Indian Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: