/indian-express-malayalam/media/media_files/yuAnFyh0bG5hJK7IBJWS.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണത്തിനു മുൻപായി രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനം. ഒരു മാസത്തെ കുടിശിക കൂടി ചേർത്താണ് പണം കിട്ടുക. ഇതനുസരിച്ച് 60 ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും. ക്ഷേമപെൻഷൻ നൽകുന്നത് സംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയിട്ടുണ്ട്. ഇതിൽ 1800 കോടി രൂപയാണ് ക്ഷേമപെൻഷനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ പെൻഷൻ കുടിശികയിൽ രണ്ട് മാസത്തേത് ഈ സാമ്പത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തേത് അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വര്‍ഷം പതിനയ്യായിരം കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.