scorecardresearch

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനുപിന്നിൽ വലിയ ഗൂഢാലോചന: സുജിത് ദാസ്

കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആരോപണത്തെ നിയമപരമായി നേരിടും

കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആരോപണത്തെ നിയമപരമായി നേരിടും

author-image
WebDesk
New Update
police

സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനു പിന്നിൽ വലിയ ഗൂഢാലോനയെന്ന് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ്. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങളുണ്ട്. അന്ന് എസ്‍ച്ച്ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ കൊണ്ട് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളി. പിന്നീട് പരാതിക്കാരിയെ കണ്ടിട്ടില്ല. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നതെന്ന് സുജിത് ദാസ് പറഞ്ഞു.

കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ആരോപണത്തെ നിയമപരമായി നേരിടും. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് വ്യക്തമാക്കി.

Advertisment

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുമായി എത്തിയ തന്നെ സുജിത് ദാസ് ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ ആരോപണം. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദും എസ്‌പിയായിരുന്ന സുജിത് ദാസും ബലാത്സംഗം ചെയ്തു. സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ ആരോപിച്ചിരുന്നു.

Read More

Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: