scorecardresearch

'കാഫിർ'വിവാദം; അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു

author-image
WebDesk
New Update
Enquiry

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര ലോക്സഭാ മണ്ഡലത്തിൽ 'കാഫിർ' സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂർ ഉപജില്ലാ വിദ്യാഭ്യസ ഓഫീസർക്കാണ് അന്വേഷണ ചുമതല. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിപി ദുൽഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

തോടന്നൂർ ആറങ്ങോട് എംഎൽപി സ്‌കൂളിലെ അധ്യാപകനായ റിബേഷ് ഡിവൈഎഫ്ഐ നേതാവ് കൂടിയാണ്. സർവീസ് ചട്ടം ലംഘിച്ചു. മതസ്പർധ വളർത്തുന്ന രീതിയൽ പ്രവർത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിപി ദുൽഖിഫ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരിൽ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെ കാഫിർ എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീൻഷോട്ടാണ് പ്രചരിപ്പിച്ചത്.

അതേസമയം,കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങൾക്ക് എതിർപ്പില്ലെന്നും ഏത് ദിശയിൽ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാൽ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Read More

Dyfi Vadakara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: