/indian-express-malayalam/media/media_files/5nqSlra6JDCWwchML3UR.jpg)
മുകേഷ്, ജയസൂര്യ
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
നടൻ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ജയസൂര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക പീഡനമുണ്ടായെന്നാണ് നടിയുടെ മൊഴി. ശുചിമുറിയിൽ പോയി മടങ്ങിവരവേ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നടി പരാതി നൽകിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
Read More
- പ്രകൃതി വിരുദ്ധ പീഡനം;രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
- ലൈംഗികാതിക്രമണ പരാതി;കോൺഗ്രസ് പാർട്ടി ചുമതലകൾ അഡ്വ വി എസ് ചന്ദ്രശേഖരൻ രാജിവച്ചു
- മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും:കെഎൻ ബാലഗോപാൽ
- മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം
- ഹേമാ കമ്മിറ്റി റിപ്പോർട്ട്;സർക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.