scorecardresearch

ഹേമാ കമ്മിറ്റി റിപ്പോർട്ട്;സർക്കാരിനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷം

"ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്."- വിഡി സതീശൻ പറഞ്ഞു.

"ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്."- വിഡി സതീശൻ പറഞ്ഞു.

author-image
WebDesk
New Update
VD Satheesan|pinarayi vijayan| ie malayalam

കുറച്ചുപേരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി

മലപ്പുറം:ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി സിനിമാക്കാരെ മുഴുവൻ സംശയ നിഴലിൽ നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കുറച്ചുപേരെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ വലിയ ഒളിച്ചു കളിയാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

"സിനിമാരംഗത്തു നിൽക്കുന്നവരെല്ലാം കുഴപ്പക്കാരാണ്, എല്ലാവരും കൊള്ളരുതാത്തവരാണ് എന്ന തോന്നൽ സാധാരണക്കാർക്ക് ഇടയിൽ ഉണ്ടാക്കാൻ കാരണം സർക്കാരാണ്. ഒരു ന്യൂനപക്ഷം ആളുകൾ മാത്രമാണ് കുറ്റവാളികൾ. എത്രയോ നല്ലവരായ ആളുകൾ സിനിമയിലുണ്ട്. ദീർഘകാലമായി സിനിമാരംഗത്തു നിന്നിട്ട് ഒരു കറ പോലും ഏൽക്കാതെ നിൽക്കുന്ന എത്രയോ പേരുണ്ട്. അവരും ജനങ്ങളുടെ മുന്നിൽ സംശയനിഴലിലായി നിൽക്കുകയാണ്. ഇതിനു കാരണം സർക്കാർ നിലപാടാണ്.യഥാർത്ഥ കുറ്റവാളികൾ ആരാണെന്നത് സർക്കാർ മറച്ചു വെക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ, സത്യസന്ധരായ മനുഷ്യർ പോലും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ പരിഹാരം ഉണ്ടാക്കണം"- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സർക്കാരിനോട് അഞ്ച് ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു."സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ പ്രതിപക്ഷം ചോദിക്കുകയാണ്. 1. ഒരുപാട് ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്ത് എന്തുകൊണ്ട് സർക്കാർ അന്വേഷണം നടത്തുന്നില്ല?. 2. ഭാരതീയ നിയമസംഹിതയുടേയും, പോക്സോ ആക്ടിന്റെയും നഗ്‌നമായ ലംഘനമാണ് നടന്നിട്ടുള്ളത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ നടന്നുവെന്ന് പറഞ്ഞാൽ അന്വേഷണം നടത്തണമെന്നാണ് നിയമം പറയുന്നത്. എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ല? നിയമം ലംഘിക്കുന്നതു തന്നെ കുറ്റകരമാണ്.
3. വിവരാവകാശ കമ്മീഷൻ പറഞ്ഞതു കൂടാതെയുള്ള കുറേ പേജുകളും ഖണ്ഡികകളും വെട്ടിമാറ്റിയത് ആരെ സംരക്ഷിക്കാനാണ്?. പേജുകൾ പുറത്തു വിട്ടപ്പോൾ കാണിച്ച കൃത്രിമം ആരെ രക്ഷിക്കാനാണെന്നത് സർക്കാർ വ്യക്തമാക്കിയേ പറ്റൂ. 4. ആരോപണ വിധേയരുടെ കൂടെ ഇരുത്തി സിനിമാ കോൺക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്. എന്തിനാണ് ആരോപണ വിധേയരെ ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുന്നത്?. 5. എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്?."- ഈ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

"ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്. എന്തൊക്കെയാണ് നമ്മൾ കാണുന്നത്"- വിഡി സതീശൻ പറഞ്ഞു. 

Read More

Advertisment
Vd Satheeshan Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: