/indian-express-malayalam/media/media_files/SJ375B5XQgAK3P6z4BSI.jpg)
കൊച്ചി: ലൈംഗികാതിക്രമ പരാതികളിൽ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടകൾ.കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഇന്തും തള്ളുമുണ്ടായി.യുഡിഎഫിന്റെ നേതൃത്വത്തിലും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ചയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷ പ്രവർത്തകർ
ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സ്ത്രീ പക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവർത്തകർ ചേർന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.
സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ,കെ ആർ മീര,മേഴ്‌സി അലക്‌സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്റ,ഡോ. സോണിയ ജോർജ്ജ്,വിജി പെൺകൂട്ട്,ഡോ. സി. എസ്. ചന്ദ്രിക,ഡോ. കെ. ജി. താര,ബിനിത തമ്പി,ഡോ. എ കെ ജയശ്രി,കെ. എ. ബീന തുടങ്ങിയവർ ഉൾപ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
/indian-express-malayalam/media/media_files/XqmQHGmdYcvpvquCvaNb.jpg)
പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചോ...ചോദ്യവുമായി സിപിഎം
മുകേഷിന്റെ രാജിക്കായി മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. യൽദോസ് കുന്നപ്പള്ളി എംഎൽഎ ഉൾപ്പടെയുള്ളവർക്കെതിരെ സമാന ആരോപണങ്ങളിൽ ഉയർന്നുവന്നപ്പോൾ പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചില്ലെന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വം ഉയർത്തുന്നത്. എന്നാൽ, ഇക്കാര്യത്തിൽ യുഡിഎഫ് പിന്തുടരുന്ന നിലപാട് ഇടതുപക്ഷം സ്വീകരിക്കണോയെന്ന് ചോദ്യവും സിപിഎമ്മിനുള്ളിൽ നിന്ന് ഉയരുന്നുണ്ട്.
മുകേഷിനെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളിൽ കൊല്ലത്തെ സിപിഎമ്മിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുകേഷ് രാജിവെക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം, മുതിർന്ന സിപിഐ നേതാവ് ആനിരാജ ഉൾപ്പടെയുള്ളവർ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നത് സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Read More
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില് നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയൻ
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- ലൈസൻസ് ഇല്ലാത്തതിനാൽ അച്ഛൻ കാർ ഓടിക്കാൻ നൽകിയില്ല; കാർ കത്തിച്ച് മകൻ
- 'അമ്മ'യിൽ ഭിന്നത; രാജിവച്ചില്ലെന്ന് സരയു, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് അനന്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us