scorecardresearch

മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും:കെഎൻ ബാലഗോപാൽ

സർക്കാരിന്റെ നിലപാട് സർക്കാരും പാർട്ടിയുടെ നിലപാട് പാർട്ടിയും അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം അവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു

സർക്കാരിന്റെ നിലപാട് സർക്കാരും പാർട്ടിയുടെ നിലപാട് പാർട്ടിയും അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം അവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു

author-image
WebDesk
New Update
balagopal

അന്വേഷണ റിപ്പോർട്ട് വന്ന ശേഷം അവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗികാതിക്രമണ ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. "ഈ വിഷയത്തിൽ പാർട്ടിയോ സർക്കാരോ പ്രതിരോധത്തിലല്ല. സർക്കാർ നിലപാടും പാർട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണ്". -മന്ത്രി പറഞ്ഞു

Advertisment

"ഇപ്പോൾ നടക്കുന്ന ചില പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പുകമറ സൃഷ്ടിച്ച് ഒരു കലാപവും ബഹളവും പാടില്ല. വെളിപ്പെടുത്തിലിന്റെ ഭാഗമായി വന്ന കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പരാതികളും അന്വേഷിക്കും. മുകേഷ് തന്നെ ആരോപണത്തിന്റെ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. പല കോണുകളിൽ നിന്നും വ്യത്യസ്തായ ആരോപണങ്ങൾ ഉയരുന്നുണ്ട്. അതിൽ ഏതാണ് വിശ്വസനീയമെന്നും ഏതാണ് അവിശ്വസനീയമെന്നും പറയാൻ താൻ ആളല്ല. നിങ്ങൾക്കും ഇതും പറയാൻ പറ്റില്ല"- ബാലഗോപാൽ പറഞ്ഞു.

"ഇക്കാര്യത്തിൽ മാധ്യമങ്ങളിൽ നിന്ന് ഒളിക്കാനില്ല. പാർട്ടിയോ സർക്കാരോ പ്രതിരോധത്തിലല്ല. സർക്കാരിന്റെ നിലപാട് സർക്കാരും പാർട്ടിയുടെ നിലപാട് പാർട്ടിയും അറിയിച്ചിട്ടുണ്ട്". അന്വേഷണ റിപ്പോർട്ട് വന്ന ശേഷം അവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.

Read More

Mukesh Kn Balagopal Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: