scorecardresearch

മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം

കോൺഗ്രസ് നേതാവ് അനിൽ അക്കരെ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്

കോൺഗ്രസ് നേതാവ് അനിൽ അക്കരെ നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്

author-image
WebDesk
New Update
Sureshgopi

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രഥമിക അന്വേഷണത്തിന് നിർദേശം. കോൺഗ്രസ് നേതാവ് അനിൽ അക്കരെ നൽകിയ പരാതിയിലാണ് അന്വേഷണം.

Advertisment

പ്രഥമിക അന്വേഷണം നടത്താൻ തൃശൂർ സിറ്റി എ.സി.പിക്ക് പൊലീസ് കമ്മീഷണറാണ് നിർദേശം നൽകിയിരിക്കുന്നത്. പരാതിക്കാരിൽ നിന്നും മാധ്യമപ്രവര്‍ത്തരിൽ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും കേസ് എടുക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കൂ.

ചൊവ്വാഴ്ച, തൃശൂരിലെ രാമനിലയത്തിൽവച്ച് പ്രതികരണം തേടിയപ്പോഴായിരുന്നു, എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് സുരേഷ് ഗോപി കടന്നുപോയത്.

നേരത്തെ മുകേഷിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. ആരോപണത്തിന്റെ രൂപത്തിലാണ് പരാതികൾ നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി കേസ് എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. 

Advertisment

മാധ്യമങ്ങളെ കടുത്ത ഭാഷയിൽ സുരേഷ് ഗോപി വിമർശിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. നടന്മാർക്കെതിരായ ലൈംഗികാരോപണ വാർത്ത മാധ്യമങ്ങൾക്കുള്ള തീറ്റയാണ്. നിങ്ങൾ ഇതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഓഫിസിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Read More

Suresh Gopi Police Inquiry Journalists

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: