scorecardresearch

Wayanad Landslides: വയനാട് ദുരന്തം; മരണസംഖ്യ 156 ആയി,ഇനിയും ഉയർന്നേക്കാം

Wayanad Mundakai Chooralmala Landslide : മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു

Wayanad Mundakai Chooralmala Landslide : മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു

author-image
WebDesk
New Update
Wayanad Landslide

രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ പറഞ്ഞു. ഫൊട്ടോ കടപ്പാട്-ഗോകുൽ വയനാട്‌

Wayanad Landslides: കൽപ്പറ്റ: നാടിനെ ആകെ കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 156-ആയി.98പേരെ കാണാനില്ലെന്നാണ സർക്കാർ ഔദോഗീകമായി നൽകുന്ന വിവരം. എന്നാൽ 200പേരെയോളം കാണാനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുപത് മണിക്കൂണിറിലേറെ നീണ്ട രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയും ഗതാഗക സംവിധാനങ്ങളുടെ കുറവും മൂലം ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അവസാനിപ്പിച്ചിച്ചത്. എട്ട് ക്യാമ്പുകളിലായി 1222 പേരാണ് കഴിയുന്നത്.
ചൂരൽമലയിൽ ആറ് മണിയോടെ സൈന്യം രക്ഷാദൗത്യം തുടങ്ങി. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തിരച്ചിൽ ഏഴ് മണിയോടെ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. രക്ഷാദൗത്യത്തിനായി നിരവധി സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്. 
 അർധരാത്രിയിലെ ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനുകളാണ് കവർന്നെടുത്തത്. വൈത്തിരി താലൂക്കിലെ മേപ്പാടി മുണ്ടക്കൈയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല. വയനാട്ടിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ടെടുത്തവരിൽ 56പേരുടെ പോസ്റ്റ്മാർട്ടം നടപടി പൂർത്തിയായി.98 പേരെ കാണാതായിട്ടുണ്ട്.മേപ്പാടി ആശൂപത്രിയിൽ 110 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്വകാര്യ ആശൂപത്രികളിൽ എട്ട് പേരുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവ നിലമ്പൂരിലെ സ്വകാര്യ ആശൂപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ള പാച്ചിലിൽ നിരവധിപേർ ഒഴുകിപോയിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് 200ലധികം പേർ സമീപത്തുള്ള കുന്നിൻമുകളിലും റിസോർട്ടിലും അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തേക്കുള്ള ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. 

Advertisment

പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.

പാലം തകർന്നു...എത്തിപ്പെടാൻ പറ്റുന്നില്ല

മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സൈന്യത്തിന്റെ ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് വൈകുമെന്നാണ് സൂചന.വനത്തിലൂടെ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം സാധിക്കുന്നില്ല.

മുണ്ടക്കൈ മേഖലയിലെ പാലം താത്കാലികമായി പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സൈന്യത്തിന്റെ സഹായം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ പറഞ്ഞു. എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും  പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. 

Advertisment

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ രാജൻ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം  ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 

സൈന്യം എത്തും

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യവും സൈന്യത്തിൻറെ  എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പാണ് വയനാട്ടിൽ എത്തിക്കുക. ബംഗളൂരിൽ നിന്നാണ് ഇവരെത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ  കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു. 

കൺട്രോൾ റൂം നമ്പറുകൾ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ-ഡെപ്യൂട്ടി കളക്ടർ- 8547616025,തഹസിൽദാർ  വൈത്തിരി - 8547616601,കൽപ്പറ്റ ജോയിന്റ് ബി.ഡി.ഒ  ഓഫീസ് - 9961289892,അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ - 9383405093,അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ - 9497920271,വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

Read More

wayanadu Land Sliding Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: