scorecardresearch

സിനിമ നയരൂപീകരണ സമിതി;ആദ്യം യോഗം ഇന്ന്

സംവിധായകൻ ഷാജി എൻ കരുൺ ആണ് സമിതിയുടെ അധ്യക്ഷൻ. നയരൂപീകരണ സമിതിയിൽ മുകേഷ് ഉൾപ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചർച്ചയിൽ പങ്കെടുക്കും

സംവിധായകൻ ഷാജി എൻ കരുൺ ആണ് സമിതിയുടെ അധ്യക്ഷൻ. നയരൂപീകരണ സമിതിയിൽ മുകേഷ് ഉൾപ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചർച്ചയിൽ പങ്കെടുക്കും

author-image
WebDesk
New Update
National Cinema Day | National Cinema Day 2023 | movie tickets 99

പ്രതീതാത്മക ചിത്രം

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചർച്ച ഇന്ന് നടക്കും. നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിനിധികളുമായി കൊച്ചിയിൽ രാവിലെ 11 മണിക്കാണ് ചർച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചർച്ചയിൽ പങ്കെടുക്കും. സംവിധായകൻ ഷാജി എൻ കരുൺ ആണ് സമിതിയുടെ അധ്യക്ഷൻ. നയരൂപീകരണ സമിതിയിൽ മുകേഷ് ഉൾപ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

Advertisment

ഷാജി എൻ കരുൺ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 

വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.താര സംഘടനയായ അമ്മയ്ക്ക് നിലവിൽ ഭാരവാഹികൾ ഇല്ലാത്തതിനാൽ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികൾ നിലവിൽ വന്ന ശേഷമായിരിക്കും ചർച്ച നടത്തുക. 

ലക്ഷ്യങ്ങൾ

സിനിമ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയിൽ ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ
പ്രതിനിധികളുമായി ശനിയാഴ്ച യോഗം ചേരുന്നത്. വരും ദിവസങ്ങളിൽ ഫെഫ്ക ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും.

Advertisment

വിവിധ സംഘടനകളുമായി ചർച്ച നടത്തി കരട് രേഖ തയ്യാറാക്കി അത് സിനിമ കോൺക്ലേവിൽ അവതരിപ്പിക്കും. അവിടെ ഉയരുന്ന ചർച്ചകളുടെയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സർക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. അവരുടെ കൂടെ അഭിപ്രയത്തെ തുടർന്നായിരിക്കും ഒരു സിനിമ നയം സർക്കാർ രൂപീകരിക്കുക.

Read More

Malayalam Film Industry Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: