scorecardresearch

അൻവറിന്റെ പരാതി:പ്രത്യേക അന്വേഷണസംഘം ഇന്ന് മൊഴിയെടുക്കും

തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് ശനിയാഴ്ച മലപ്പുറത്തെത്തി പിവി അൻവർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നത്

തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് ശനിയാഴ്ച മലപ്പുറത്തെത്തി പിവി അൻവർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നത്

author-image
WebDesk
New Update
anwar

മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും അൻവർ വ്യക്തമാക്കി

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിന്റെ മൊഴിയെടുക്കുക. ശനിയാഴ്ച മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന് പിവി അൻവർ വെള്ളയാഴ്ച പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.

Advertisment

അതേസമയം, മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. "മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അദ്ദേഹം അത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറുമായിരുന്നു. അങ്ങനെയെങ്കിൽ ഒരു ചുക്കും നടക്കില്ല"-അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി സഖാക്കൾക്ക് അനുഭവമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും അൻവർ വ്യക്തമാക്കി. ശശിയുടെ പേര് ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "താൻ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സിപിഎം പാർലമെന്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറഞ്ഞതും ഇരുവർക്കും പരാതി നൽകിയതും".- അൻവർ പറഞ്ഞു.

Read More

Pv Anvar Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: