/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആരോപണ വിധേയനായ എംഎൽഎയും നടനുമായ എം. മുകേഷ് രാജി വയ്ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എംഎൽഎ ആയതുകൊണ്ട് അന്വേഷണത്തിൽ മുകേഷിന് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നും എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുകേഷിന്റെ രാജിയെ സംബന്ധിച്ച് വലിയ രീതിയിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ക്യാമ്പയിൻ നടക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടക്കുന്നുണ്ട്. ഇന്ത്യയിൽ 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ബിജെപി 54 കേസുകളിലും കോൺഗ്രസ് 23 കേസുകളിലും പ്രതിയാണ്. അവരാരും സ്ഥാനങ്ങളിൽ നിന്നു രാജി വച്ചിട്ടില്ല.
കേരളത്തിൽ ഇപ്പോഴും രണ്ട് എംഎൽഎമാർക്കെതിരെ കേസുണ്ട്. നേരത്തെയും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മന്ത്രിമാർ സ്ഥാനം രാജി വച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതികളിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തണമെന്നാണ് തീരുമാനം. കേസ് അന്വേഷണത്തിൽ യാതൊരു ആനുകൂല്യവും എംഎൽഎ എന്ന നിലയിൽ നൽകില്ല.
നീതി എല്ലാവർക്കും ലഭ്യമാകണം. ഏത് ഉന്നതനായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പു വരുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ട് രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സമാന കമ്മിറ്റി രൂപപ്പെടണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു, എം.വി ഗോവിന്ദന്‍ പറഞ്ഞു.
മലയാളം സിനിമാ രംഗം മോശമാണെന്ന തരത്തിൽ ചിത്രീകരിക്കുന്ന പ്രവണത ഉണ്ടാകുന്നുണ്ടെന്നും, ഇത് വസ്തുതയ്ക്ക് നരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- അമ്മയിലെ ചില നടൻമാർ സംയുക്ത വാർത്താസമ്മേളനത്തെ എതിർത്തു:ബി ഉണ്ണികൃഷ്ണൻ
- മുകേഷ് എംഎല്എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
- പവർ ഗ്രൂപ്പിൽ ഞാനില്ല, മലയാള സിനിമയെ തകർക്കരുത്: മോഹൻലാൽ
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, ഒന്നിച്ച് നിൽക്കേണ്ടിടത്തെല്ലാം കൂടെ നിന്നിട്ടുണ്ട്: സജിത മഠത്തിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകം, ബോളിവുഡിലും സമാന അവസ്ഥ: സ്വര ഭാസ്കർ
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.