scorecardresearch

അമ്മയിലെ ചില നടൻമാർ സംയുക്ത വാർത്താസമ്മേളനത്തെ എതിർത്തു:ബി ഉണ്ണികൃഷ്ണൻ

മമ്മുട്ടിയും മോഹൻലാലും വരെ സംയുക്ത വാർത്താസമ്മേളനത്തെ അനുകൂലിച്ചപ്പോൾ അമ്മയിലെ ചില നടൻമാർ അതിനെ എതിർത്ത് രംഗത്തുവരികയായിരുന്നെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

മമ്മുട്ടിയും മോഹൻലാലും വരെ സംയുക്ത വാർത്താസമ്മേളനത്തെ അനുകൂലിച്ചപ്പോൾ അമ്മയിലെ ചില നടൻമാർ അതിനെ എതിർത്ത് രംഗത്തുവരികയായിരുന്നെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

author-image
WebDesk
New Update
B Unnikrishnan Fefka

ഹേമാകമ്മിറ്റിയ്‌ക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമർശനമുന്നയിച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ എല്ലാ സംഘനകളുടെയും സംയുക്ത യോഗം വിളിക്കാമെന്ന് പറഞ്ഞപ്പോൾ എതിർപ്പ് ഉന്നയിച്ച അമ്മ ഭാരവാഹികൾ പിന്നീട് പുരോഗമന മുഖവുമായി മുന്നോട്ടുവന്നെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

"പത്തൊൻപതിന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ അതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായതിനാല്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേര്‍ന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. അത്തരം നിലപാടുകള്‍ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്" - ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Advertisment

ഹേമാകമ്മിറ്റിയ്‌ക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമർശനമുന്നയിച്ചു.  "വെളിപ്പെടുത്തൽ വന്നയുടൻ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു.ന്യായാധിപയായി വിരമിച്ച ആളാണ് സ്ത്രീകളുടെ പരാതി കേട്ടത്"-ഉണ്ണികൃഷ്ണൻ പറഞ്ഞു. റിപ്പോർട്ടിൽ ഫെഫ്കയുടെ നിലപാട് വൈകിയോയെന്ന് ചോദ്യത്തിനും ഉണ്ണികൃഷ്ണൻ മറുപടി നൽകി. "ഫെഫ്കയുടെ പ്രതികരണം വൈകിയതിന് പിന്നിൽ മൗനം പാലിക്കലല്ല. ഫെഫ്കയുടെ 21 യൂണിയനുകളോടും അഭിപ്രായം തേടണമായിരുന്നു. റിപ്പോർട്ടിലുള്ള മുഴുവൻ പേരുകളും പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്"-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. 

Read More

B Unnikrishnan Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: