/indian-express-malayalam/media/media_files/2024/10/24/z39acnNv7EzHAyXqYeIr.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്, സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
യുഡിഎഫിന്റെ യുവജന സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷങ്ങളിൽ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ, ജാമ്യവ്യവസ്ഥയില്‍ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്. എന്നാൽ രാഹുലിന്റെ നീക്കത്തെ ശക്തമായി എതിർത്ത പൊലീസ്, ഇളവ് അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും കുറ്റകൃത്യം ആവര്‍ത്തിക്കാൻ ഇടയാക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു.
പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ഇളവു അനുവദിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിയുന്നതു വരെ രാഹുൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടെന്ന് കോടതി പറഞ്ഞു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സമർപ്പിക്കുന്ന ഹർജികളെ പൊലീസ് എതിർക്കാറില്ലെന്നും, മനഃപ്പൂർവം എതിർക്കുന്നതാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
Read More
- ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസ്; പ്രതികളെ വെറുതെ വിട്ടു
- എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 29ന്
- ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്റ്റേ
- വയനാട് ദുരന്തം;കേരളീയം പരിപാടി ഒഴിവാക്കി
- കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി സരിൻ
- പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
- തൃശൂരിൽ ജിഎസ്ടി വിഭാഗത്തിൻറെ വൻ റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.