scorecardresearch

രാഹുൽ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണ; സ്ഥാനാർത്ഥിയെ പിൻവലിച്ച് പി.വി അൻവർ

വർഗീയതയെ ചെറുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതെന്ന് അൻവർ പറഞ്ഞു

വർഗീയതയെ ചെറുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതെന്ന് അൻവർ പറഞ്ഞു

author-image
WebDesk
New Update
PV Anvar, Anvar MLA, DMK

ചിത്രം: സ്ക്രീൻഗ്രാബ്

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് പി.വി അൻവർ എംഎൽഎ. ഡിഎംകെ സ്ഥാനാർത്ഥി എം.എം മിൻഹാജിനെയാണ് പിൻവലിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് അൻവർ വ്യക്തമാക്കി. 

Advertisment

കോൺഗ്രസിനോടുള്ള താൽപര്യം കൊണ്ടല്ല, വർഗീയതയെ ചെറുക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതെന്നും അൻവർ പറഞ്ഞു. എന്നാൽ, ചേലക്കരയിൽ സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യം അൻവർ വെളിപ്പെടുത്തിയത്.

യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവെച്ച പി.വി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നേരത്തെ തന്നെ നൽകിയിരുന്നു. പാലക്കാട് റോഡ് ഷോയ്ക്ക് ശേഷം നടന്ന കൺവെൻഷനിലാണ് പ്രഖ്യാപനമുണ്ടായത്. അൻവർ പറഞ്ഞാൽ ഉടൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന് ഡിഎംകെ സ്ഥാനാർഥി മിൻഹാജും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു കോൺഗ്രസിനോട് അൻവർ ആവശ്യപ്പെട്ടിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും, പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണമെന്നും അൻവർ പറഞ്ഞു.

Advertisment

എന്നാൽ, എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നതെന്നും, അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. വേണമെങ്കിൽ അവര്‍ക്ക് സ്ഥാനാർത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ നിലപാട് അറിയിച്ചിരുന്നു.

Read More

Pv Anvar By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: