scorecardresearch

ആരംഭം ആഘോഷമാക്കി കോൺഗ്രസ്‌; പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു

വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്‌

വരണാധികാരിയായ ജില്ലാ കലക്ടർക്ക് മുമ്പാകെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്‌

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
priyanka at wayaand2

കൽപ്പറ്റയിൽ യുഡിഎഫ് നടത്തിയ റോഡ് ഷോയിൽ നിന്ന്

കൽപ്പറ്റ: തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റയെ അവേശത്തിലാഴ്ത്തിയ വൻ പൊതുജന റാലിയുടെയും റോഡ് ഷോയുടെയും അകമ്പടിയോടെയാണ് പ്രിയങ്ക പത്രിക സമർപ്പിക്കാൻ എത്തിയത്.

Advertisment

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. 

റോഡ് ഷോ കഴിഞ്ഞ് മുഖ്യവരണാധികാരിയായ വയനാട് ജില്ലാ കളക്ടർക്ക് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പ്രിയങ്കയ്‌ക്കൊപ്പം ഭർത്താവ് റോബർട്ട് വാദ്രയും മകൻ റെയ്ഹാനും ഒപ്പമുണ്ടായിരുന്നു. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. 

Advertisment

വയനാടിന്റെ കുടുംബം ആകുന്നതിൽ സന്തോഷമുണ്ടെന്ന് നേരത്തെ കൽപ്പറ്റയിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്റെ അനുജത്തിയെ നോക്കികൊള്ളണം എന്നു പറഞ്ഞാണ്  രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചത്. വയനാടിന്റെ എന്ത് പ്രശ്‌നത്തിലും താൻ ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

നേരത്തെ റോഡ് ഷോയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം കോൺഗ്രസ് പ്രവർത്തകരാണ് ചുരം കയറി വയനാട്ടിൽ എത്തിയത്. യുഡിഎഫ് നേതാക്കളായ കെസി വേണുഗോപാൽ, കെ സുധാകരൻ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടിഎന്നിവർക്കൊപ്പം തുറന്നവാഹനത്തിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും വയനാട്ടിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. താൻ മണ്ഡലം ഒഴിയുന്നതായി രാഹുൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രിയങ്ക അവിടെ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയ ഗംഭീര സ്വീകരണം വഴി പാലക്കാട്, ചേലക്കര എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ആവേശം പകരുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. 

10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.

രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ മൂന്ന് ദിവസം മാത്രമാണുണ്ടായിരുന്നത്. രണ്ട് തവണ രാഹുൽ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല.

rahul at wayanad
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം (ഫൊട്ടൊ കടപ്പാട്: എക്‌സ്-ഐൻസി)

എട്ടര വർഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.സിപിഐയുടെ സത്യൻ മൊകേരിയാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നവ്യ ഹരിദാസാണ് ബിജെപിയുടെ സ്ഥാനാർഥി.

Read More

Priyanka Gandhi Sonia Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: