scorecardresearch

'വയനാടിനൊപ്പം എന്നും ഉണ്ടാകും'; ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി

റോഡ് ഷോയ്ക്കുശേഷം കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി

റോഡ് ഷോയ്ക്കുശേഷം കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
priyanka speech

കൽപ്പറ്റയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു

കൽപ്പറ്റ: വയനാടിന്റെ കുടുംബം ആകാൻ കഴിയുന്നതിൽ സന്തോഷമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആവേശഭരിതമായ  റോഡ് ഷോയ്ക്കുശേഷം കൽപ്പറ്റയിലെ പൊതുപരിപാടിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ അനുസ്മരിച്ചു.

Advertisment

"35വർഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങൾക്ക് വേണ്ടിയും മറ്റു നേതാക്കൾക്ക് വേണ്ടിയും പ്രചാരണം നടത്തി. പക്ഷേ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തിരഞ്ഞടുപ്പ് പ്രചാരണത്തിന് വേണ്ടി നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനായി അവസരം നൽകിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് വലിയ നന്ദിയുണ്ട്".- പ്രിയങ്ക പറഞ്ഞു. 

"വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ കുറച്ചുനാളുൾക്ക് മുമ്പ് വന്നു.അവിടെ എല്ലാം നഷ്ടമായവരെ ഞാൻ കണ്ടു. ഉരുൾപൊട്ടലിൽ ജീവിതം ഇല്ലാതായ മനുഷ്യരെ ഞാൻ കണ്ടു. ഞാൻ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവർത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നൽകിയാണ് അവർ പരസ്പരം പിന്തുണച്ചത്".

Advertisment

"വയനാട്ടുകാരുടെ ഈ ധൈര്യം എന്നെ ആഴത്തിൽ സ്പർശിച്ചു. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാത്തെ സ്പർശിച്ചു. വയനാടിൻറെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു".- പ്രിയങ്ക ഗാന്ധി പറഞ്ഞു. 

"വയനാടുമായുള്ള ബന്ധം ഞാൻ കൂടുതൽ ദൃഢമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കൽ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുൽ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാർ. ഇതിനു മുൻപ് ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായപ്പോഴും ഞാൻ കുടുംബത്തോടൊപ്പം നിന്നിരുന്നു. ഇന്ന് നിങ്ങൾ എൻറെ കുടുംബമാണ്. നിങ്ങൾക്കൊപ്പം എക്കാലവും ഞാൻ ഉണ്ടാകും". പ്രിയങ്ക വ്യക്തമാക്കി.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയ നിരവധി പേർ കൽപ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

Read More

Wayanad Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: