scorecardresearch

പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ വയനാടിന് നിർദേശിക്കാനാകില്ല;രാഹുൽ ഗാന്ധി

ബുധനാഴ്ച റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും

ബുധനാഴ്ച റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahul priyanka

പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും

കൽപ്പറ്റ: വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ എക്‌സിൽ കുറിച്ചു.

Advertisment

'വയനാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനികില്ല'- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ചൊവ്വാഴ്ച വയനാട്ടിലെത്തി. ബുധനാഴ്ച റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്ക പത്രിക സമർപ്പിക്കും.

കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

Read More

Advertisment
Rahul Gandhi Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: