/indian-express-malayalam/media/media_files/2024/10/16/2Juy7p8CyPecyVm7p1fZ.jpg)
നവീൻ ബാബു
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഐസി നൽകിയത് നിയമപരമായാണെന്നും ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരായ ആരോപണങ്ങൾ. എന്നാൽ, ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും അന്വേഷണത്തിൽ ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണ സംഘം കണ്ണൂർ കലക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. കലക്ടറുടെ ഔഗ്യോഗിക വസതിയിൽ എത്തിയാണ് മൊഴി എടുത്തത്. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്നാണ് കണ്ണൂർ കലക്ടര്‍ നൽകിയ മൊഴി.
എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ ആരോപിച്ചത്. എന്നാൽ, ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Read More
- യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്ന് സതീശൻ, കോൺഗ്രസിൽ അവസാന വാക്ക് സതീശനല്ലെന്ന് അൻവർ
- ഇനി 10 ദിവസം വയനാട്ടിൽ; രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്നെത്തും
- ദിവ്യക്കെതിരെ കർശന നടപടി; അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
- ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.