/indian-express-malayalam/media/media_files/KTvhRVwJAdA5JsQMZZmk.jpg)
സിദ്ദിഖ്
കൊച്ചി: ബലാത്സംഗക്കേസിൽ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിച്ചതിനാൽ മൂന്നാമതൊരാളുടെ സഹായത്തോടെയാണ് വിവരങ്ങൾ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് കോടതിയിൽ ആരോപിച്ചു.
അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നുമാണ് കോടതിയെ സിദ്ദിഖ് ധരിപ്പിച്ചത്. താൻ എവിടെപ്പോയാലും പൊലീസ് നിരീക്ഷിക്കുന്നു, അജ്ഞാതരായ ചിലർ നിരീക്ഷിക്കുന്നു എന്നും സിദ്ദിഖ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന നിലപാടെടുത്ത് പൊലീസ് നിൽക്കുമ്പോഴാണ് സിദ്ദിഖിന് കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം ലഭിക്കുന്നത്.
സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ നിന്നും തെളിവുകൾ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീർണമാണ്. തെളിവുകൾക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
Read More
- പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ വയനാടിന് നിർദേശിക്കാനാകില്ല;രാഹുൽ ഗാന്ധി
- ന്യൂനമർദ്ദം തീവ്രമായി;സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത
- നവീൻ ബാബുവിനെതിരായ ആരോപണം; പരാതിയിലും പാട്ടക്കരാറിലും രണ്ട് ഒപ്പുകൾ
- നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്
- യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്ന് സതീശൻ, കോൺഗ്രസിൽ അവസാന വാക്ക് സതീശനല്ലെന്ന് അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.