scorecardresearch

കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല? റവന്യൂ മന്ത്രി പങ്കെടുക്കേണ്ട പിരിപാടികൾക്ക് മാറ്റം

കണ്ണൂരിൽ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്നു പരിപാടികളാണ് മാറ്റിയിരിക്കുന്നത്

കണ്ണൂരിൽ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്നു പരിപാടികളാണ് മാറ്റിയിരിക്കുന്നത്

author-image
WebDesk
New Update
K Rajan, Kannur Collector

ഫയൽ ഫൊട്ടോ

കണ്ണൂർ: കണ്ണൂരിൽ നിശ്ചയിച്ചിരുന്ന റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ പങ്കെടുക്കേണ്ട മൂന്നു പരിപാടികൾ മാറ്റി. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അതൃപ്തിയിൽ, കണ്ണൂർ ജില്ല കളക്ടർ അരുൺ കെ. വിജയനൊപ്പം വേദി പങ്കിടില്ലെന്ന തീരുമാനത്തിലാണ് മന്ത്രിയെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം മന്ത്രിയുടെ ഓഫീസ് നിരസിച്ചിട്ടുണ്ട്. പരിപാടികൾ നേരത്തേ മാറ്റിയതാണെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Advertisment

കണ്ണൂരിൽ നാളെ നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്നു പരിപാടികളാണ് മാറ്റിയിരിക്കുന്നത്. ഇരുട്ടിയിലെയും കൂത്തുപറമ്പിലെയും പട്ടയമേളകളും, ചിറക്കൽ സ്മാർട് വില്ലേജ് പ്രവർത്തനോത്ഘാടനവുമാണ് മാറ്റിയിരിക്കുന്നത്. അതേസമയം, നിശ്ചയിച്ച മറ്റു പിരപാടികളിൽ മാറ്റമില്ല. നവീൻ ബാബുവിന്റെ കുടുംബത്തിന് ആദ്യം മുതൽ പിന്തുണ നൽകുകയും, നിലപാടെടുക്കുകയും ചെയ്ത മന്ത്രിയാണ് കെ. രാജൻ.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതല്ലെന്നും, കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കണ്ണൂർ കളക്ടറും സംശയ നിഴലിലായത്. പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ വിമർശനം ഉയർന്നിരുന്നു.

കലക്ടർക്ക് എതിരെ ആരോപണം ഉയർന്നതോടെയാണ്, നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കലക്ടറെ മാറ്റുകയും, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറായ എ.ഗീതയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല നൽകുകയും ചെയ്തിരുന്നു. 

Advertisment

അതേസമയം, നവീൻ ബാബുവിൻറെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിൻറെ വിഷയത്തിൽ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

Revenue Minister Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: