scorecardresearch

'സർക്കാർ നിലപാട് നാണക്കേട്'; രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

കോടതി വിധി നടപ്പിലാക്കാത്ത സർക്കാർ നിലപാട് ഖേദകരമാണെന്നും ഓർത്തഡോക്‌സ് സഭ പറഞ്ഞു

കോടതി വിധി നടപ്പിലാക്കാത്ത സർക്കാർ നിലപാട് ഖേദകരമാണെന്നും ഓർത്തഡോക്‌സ് സഭ പറഞ്ഞു

author-image
WebDesk
New Update
orthodox

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

കോട്ടയം: പള്ളിതർക്കത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഓർത്തഡോക്‌സ് സഭ. സഭയ്ക്ക് സർക്കാരിന്റെ ഔദ്യാരമല്ല വേണ്ടതെന്നും ഭാരതത്തിന്റെ നീതിപീഠം നൽകിയ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറോസ് വ്യക്തമാക്കി. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

Advertisment

"കോടതി വിധി നടപ്പിലാക്കാത്ത സർക്കാർ നിലപാട് ഖേദകരമാണ്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സർക്കാർ തന്നെ അപ്പീൽ പോകുന്ന നിലപാടിനെ ഗൗരവ്വത്തോടെയാണ് സഭ കാണുന്നത്. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിലും സഭയും കൃത്യമായ സമയത്ത് വ്യക്തമായ നിലപാട് സ്വീകരിക്കും. നീതിന്യായ കോടതികൾ നടപ്പിലാക്കുന്ന വിധി തീർപ്പുകൾ നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് സർക്കാർ നിലപാട് നാടിന് നാണക്കേടാണ്"- മാർ ദിയസ്‌കോറോസ്പറഞ്ഞു.

സഭാ സെക്രട്ടറി ബിജു ഉമ്മൻ,ആത്മായ ട്രസ്റ്റി റോണി വർഗീസ്,വൈദീക ട്രസ്റ്റി ഫാ സജി ആമയിൽ, സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

യാക്കോബായ - ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തർക്കത്തിലുള്ള ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികൾ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീൽ. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി.

Advertisment

ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീൽ നൽകിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഓർത്തഡോക്സ് സഭ തടസ ഹർജിയും നൽകി.

Read More

Malankara Orthodox Church Syriac Orthodox Church

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: