scorecardresearch

'നീതി ഔദാര്യമല്ല'; സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്നാണ് വിമർശനവുമായി സഭ രംഗത്തെത്തിയത്

ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്നാണ് വിമർശനവുമായി സഭ രംഗത്തെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ORTHODOX

സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ

കൊച്ചി: സഭാ തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. ആറ് പള്ളികൾ ഏറ്റെടുക്കുന്നതിൽ സാവകാശം തേടി സർക്കാർ അപ്പീലുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്നാണ് വിമർശനവുമായി സഭയിലെ മെത്രാപോലീത്തമാർ രംഗത്തെത്തിയത്. ഏകപക്ഷീയമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഓർത്തഡോക്‌സ് സഭ, ചെങ്ങന്നൂർ ഭദ്രാസന ബിഷപ്പ് മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. 

Advertisment

'ചിലർക്കു വേണ്ടി മാത്രം  നയിക്കപ്പെടുന്ന സർക്കാർ ആണോ കേരളം ഭരിക്കുന്നത്? മലങ്കര സഭ നീതി നടപ്പാക്കണം എന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അത് ആർക്കും എതിരല്ല. ആരെയും പുറത്താക്കാൻ സഭ ആവശ്യപ്പെടുന്നുമില്ല. നീതി ആരുടെയും ഔദാര്യമല്ല സഭയുടെ അവകാശമാണ്'.- മാർ തീമോത്തിയോസ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

നിർണായക ഘട്ടത്തിൽ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്ന് തൃശൂർ മെത്രാപോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. 'ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ. താൽപര്യങ്ങളുടെ സംരക്ഷകരാണോ സർക്കാർ'  അദ്ദേഹം ചോദിച്ചു. സഭയിലെ മറ്റ് ബിഷപ്പുമാരും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

യാക്കോബായ - ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തർക്കത്തിലുള്ള ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികൾ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയാണ് അപ്പീൽ. ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി.

Advertisment

ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീൽ നൽകിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഓർത്തഡോക്സ് സഭ തടസ ഹർജിയും നൽകി.

Read More

Malankara Orthodox Church Syriac Orthodox Church

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: